മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ഇതിലും മികച്ച ഒരു ഔഷധം വേറെ ഉണ്ടാകില്ല.

എല്ലാത്തരം ചർമ്മമുള്ള ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പും ചെറിയ കുരുക്കളും. കരിമംഗല്യം എന്നും ഇതിനെ പറയുന്നു. മുഖത്ത് കരിവാളിപ്പും കറുത്ത പാടുകളും വന്ന് മുഖം വികൃതമാകുന്നു. അതിനാൽ തന്നെ മാനസികമായി വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒന്നുതന്നെയാണ് ഇത്. ഇതിനെ തടയുന്നതിനായി മറ്റു മരുന്നുകൾ ഉപയോഗിക്കുന്നതിന് പകരം നമുക്ക് വീട്ടിൽ നിന്നും.

ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഇതിനായി ഒരു ഫേസ്പാക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് മുഖത്തെ ചർമ്മത്തെ പൊടിപടലങ്ങളിൽ നിന്നും മറ്റു മലിനീകരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കണം. കൂടാതെ നമ്മൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളും മുഖത്തിന്റെ ചർമ്മത്തെ ബാധിക്കും.

ആദ്യമായി മുഖം നല്ലതുപോലെ വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്. ഇതിനായി ആവി പിടിക്കാം. കഞ്ഞിവെള്ളത്തിന്റെ ആവിയാണ് പിടിക്കുന്നതെങ്കിൽ കർമ്മത്തിന് കൂടുതൽ ഗുണകരമായിരിക്കും. അതിനുശേഷം മുഖം ക്ലൻസ് ചെയ്യുന്നതിന് വേണ്ടി ഒരു പഞ്ഞിയിൽ അല്പം തൈര് മുക്കി മുഖം നല്ലതുപോലെ തുടച്ചെടുക്കുക. തൈരിന് പകരം പാലായാലും കുഴപ്പമില്ല.

അരമണിക്കൂറിന് ശേഷം കറ്റാർവാഴ ജെല്ലും ഉപ്പും പുളിപ്പിച്ച കഞ്ഞിവെള്ളവും വൈറ്റമിൻ ഇ ക്യാപ്സ്യൂഡും ചേർക്കാം. കൂടാതെ ഇതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടിയോ ഗോതമ്പ് പൊടിയോ കൂടെ ഒരു ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾ പൊടിയും അര മുറി നാരങ്ങയുടെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്തുണ്ടാകുന്ന കരിവാളിപ്പും കരിമംഗല്യവും എല്ലാം മാറിക്കിട്ടും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.