നാം കഴിക്കുന്ന ഭക്ഷണത്തെ നല്ല രീതിയിൽ ദഹിപ്പിക്കണമെങ്കിൽ കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം നല്ല രീതിയിൽ ഉണ്ടായിരിക്കണം. ഇതിന്റെ അഭാവം മൂലമാണ് നമ്മുടെ ഭക്ഷണം നല്ല രീതിയിൽ ദഹിക്കാതെ വരുന്നതിന് കാരണമാകുന്നത്. വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ തന്നെ നാം ആദ്യം ചെയ്യുന്നത് ഗ്യാസിനുള്ള ഗുളിക കഴിക്കുകയാണ്. ഇതിലൂടെ താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും ഇത് പൂർണ്ണമായും മാറ്റുവാൻ സാധിക്കുന്നില്ല. കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം പിത്തസഞ്ചിയിൽ ആണ് .
സ്റ്റോർ ചെയ്യുന്നത്. കുടലിൽ ഭക്ഷണം ദഹിപ്പിക്കുന്നതിന് ആവശ്യമായ പിത്തരസം പിത്തസഞ്ചിയിൽ നിന്നും കുടലിലേക്ക് എത്തുന്നു. പിത്തരസത്തിന്റെ അഭാവം മൂലം ശരിയായ രീതിയിൽ ദഹനം നടക്കാതെ വരുമ്പോൾ ശരീരം പല അടയാളങ്ങളും കാണിക്കും. കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ വയറു നിറഞ്ഞതായി തോന്നുന്നത് ഇതിനു ഉദാഹരണമാണ്. കൂടാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം ഗ്യാസ് നിറയുകയും ഏമ്പക്കം വരുകയും ചെയ്യുന്നു. കൂടാതെ ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാനുള്ള തോന്നലും മലത്തിൽ നിറവ്യത്യാസവും.
ഉണ്ടാകുന്നു. കൂടാതെ ശരീരത്തിൽ വിറ്റാമിനുകളുടെ അഭാവം കണ്ടുവരുകയും ചെയ്യും. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും മാറ്റം വരുത്തുന്നതിലൂടെ നമുക്ക് പിത്ത രസത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും സാധിക്കും. അതിനുവേണ്ടി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ചെറുമൽസ്യങ്ങൾ കഴിക്കുകയും കൂടാതെ വാൾനട്ട് ബദാം തുടങ്ങിയവയിലും ഒമേഗ ത്രി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ.
വർധിപ്പിക്കുന്നതിന് സഹായിക്കും. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പിത്തരസത്തിന്റെ ഗുണമേന്മ വർദ്ധിക്കുകയും ദഹനം എളുപ്പത്തിൽ നടത്തുകയും ചെയ്യുന്നു. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ക്യാപ്സിക്കം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ പേരക്കയിലും ഓറഞ്ചിലും വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി ദിവസവും ഒരാൾ മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം.
മധുരമിട്ട ജ്യൂസുകൾ മധുര പലഹാരങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പകരമായി പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. നമ്മുടെ കരയിലെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി മൃഗങ്ങളുടെ കരളുകൾ നമുക്ക് കഴിക്കാം. കൂടാതെ കാബേജ് ബ്രോക്കോളി കോളിഫ്ലവർ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.