എലി പെരുച്ചാഴി തുടങ്ങിയവയുടെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാം.

നമ്മുടെ എല്ലാം വീടുകളിൽ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് എലികളുടെയും പെരുച്ചാഴികളുടെയും ശല്യം. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കാർന്നു നശിപ്പിച്ചും അടുക്കളയിലൂടെ പരക്കം പാഞ്ഞു നടന്ന എല്ലാം നമുക്ക് വളരെയധികം ശല്യങ്ങൾ ഉണ്ടാക്കാറുണ്ട്. കൂടാതെ വീടിന്റെ പരിസരങ്ങൾ വലിയ വലിയ ദ്വാരങ്ങൾ ഉണ്ടാക്കുകയും വീടിന്റെ പരിസരത്ത് നാം നട്ടുവളർത്തി ഉണ്ടാക്കുന്ന കൃഷികൾ നശിപ്പിച്ചും എല്ലാം മിക്ക വീടുകളിലും ഇവയുടെ ശല്യങ്ങൾ ഉണ്ടാകാറുണ്ട്. ഇവയെ തുരത്തുന്നതിന് വേണ്ടി നാം എലിവിഷം എലി കെണി മുതലായവ.

വയ്ക്കാറുണ്ട്. അത്തരത്തിൽ വിഷമെല്ലാം വെക്കുന്നത് മറ്റു ജന്തുക്കൾ വന്ന് അത് കഴിച്ച് അവയുടെ ജീവൻ പോലിയാൻ സാധ്യത ഉണ്ട്. കൂടാതെ കുട്ടികൾ ഒക്കെ ഉള്ള വീടുകൾ ആണെങ്കിൽ വിഷം വെക്കുന്നത് അത്ര നല്ല ബുദ്ധിയല്ല. അതിനാൽ ഇവറ്റകളെ തുരത്തിയോടിക്കൽ ആണ് നാം ചെയ്യേണ്ടത്. അതിനായി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഒരു ഹോം റെമഡി ചെയ്യാൻ സാധിക്കും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഹോം റെമഡി ഉപയോഗിച്ച് എലികളുടെയും പെരുച്ചാഴികളുടെയും ശല്യം .

പൂർണമായും ഇല്ലാതാക്കാൻ നമുക്ക് സാധിക്കും. ഇതിനായി നമുക്ക് ആവശ്യം ശർക്കരയും തക്കാളിയും കുറച്ചു മുളകുപൊടിയും ആണ്. നന്നായി പഴുത്ത തക്കാളി മുറിച്ചു പകുതി കഷ്ണം എടുക്കുക. ഇതിന്റെ മുകളിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി നന്നായി തേച്ചു കൊടുക്കുക. ഇതിന്റെ മുകളിലേക്ക് ശർക്കര തരി തരിയായി പൊടിച്ചത് മുളകുപൊടി മൂടത്തക്ക വിധത്തിൽ ഇട്ടുകൊടുത്ത് നന്നായി പ്രസ് ചെയ്യുക. ഇത് എലി വരാൻ സാധ്യതയുള്ള അടുക്കളയിലെ ഏതെങ്കിലും ഭാഗത്തോ ഷെൽഫുകളിലോ വീടിന്റെ പുറം ഭാഗങ്ങളിലോ വയ്ക്കാം.

ത് എലിയെ കൊല്ലാനുള്ള മാർഗം അല്ല. മറിച്ച് എലി വീടുവിട്ടു പോകുന്നതിനുള്ള ഒരു ടിപ്പാണ്. തക്കാളിയിലെ പുളിയും മുളകുപൊടിയിലെ എരിവും ശർക്കരയുടെ മധുരവും എല്ലാം എലി കഴിക്കുമ്പോൾ അത് എനിക്ക് അസിഡിറ്റി ഉണ്ടാക്കുകയും പിന്നീട് ആ സ്ഥലത്തേക്ക് വരാതിരിക്കുകയും ചെയ്യും. വളരെയധികം ഓർമ്മശക്തിയുള്ള ഒരു ജീവിയാണ് എലി. അതിനാൽ തന്നെ ഒരിക്കൽ ദുരനുഭവം ഉണ്ടായ സ്ഥലത്തേക്ക് പിന്നീട് അവകൾ വരില്ല. ഈ മാർഗം ഉപയോഗിച്ചാൽ പെരുച്ചാഴിയുടെയും എലികളുടെയും ശല്യം നമുക്ക് ഒഴിവാക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.