ജീവിതശൈലി രോഗങ്ങളെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്നത് സന്ധിവേദനകളെ കൊണ്ടാണ്. അതിൽ കൂടുതലായും ആളുകൾ പറയാറുള്ളത് കാൽമുട്ടിന് ഉണ്ടാകുന്ന വേദനയാണ്. പ്രധാനമായും കാൽമുട്ട് വേദന ഉണ്ടാകാറുള്ളത് വാദത്തിന്റെ അസുഖമുള്ളവർക്കും അതുപോലെ തന്നെ എല്ലു തേയ്മാനം ഉള്ളവർക്കും ആണ്. കാൽമുട്ടുകളുടെ ജോയിന്റിൽ ഉള്ള ഫ്ലൂയിഡിന്റെ അഭാവം മൂലം തരുണാസ്തികൾ തമ്മിൽ കൂട്ടി ഉരസുകയും തരുണാസ്തികൾക്ക് കൂടുതൽ കേടുപാട് സംഭവിച്ചു കഴിഞ്ഞാൽ എല്ലുകൾ തമ്മിൽ കൂട്ടി.
ഉരസുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോഴാണ് കാൽമുട്ടുകൾക്ക് തേയ്മാനം സംഭവിക്കുന്നതും അധികഠിനമായ വേദനയും നീർക്കെട്ടും അനുഭവപ്പെടുന്നതും. ഇതിനെ തുടർന്ന് നടക്കുവാനും സ്റ്റെപ്പുകൾ കയറുവാനുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇതെല്ലാം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഫുഡ് കൺട്രോൾ ചെയ്യാത്തതും കൃത്യമായ വ്യായാമങ്ങൾ ഇല്ലാത്തതും ആണ്. കൂടാതെ പ്രായവും ഒരു പ്രശ്നമാണ്. എന്നാൽ ഭക്ഷണം നിയന്ത്രിച്ച് കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്ന പ്രായമായ ആളായാലും അവരിൽ ഇത്തരം ബുദ്ധിമുട്ടുകൾ പൊതുവേ കുറവായാണ്.
കണ്ടുവരാറുള്ളത്. സ്ത്രീകളിൽ 40 കഴിയുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്നു. നമ്മുടെ ശരീരത്തിലെ വൈറ്റമിനുകളുടെയും മൂലകങ്ങളുടെയും അഭാവം സംഭവിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വൈറ്റമിൻ ഡി വൈറ്റമിൻ സി കാൽസ്യം ഫോസ്ഫറസ് തുടങ്ങിയവയാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്. വൈറ്റമിൻ ഡി വൈറ്റമിൻ സി എന്നിവയുടെ അഭാവം മൂലം ശരീരത്തിൽ രോഗപ്രതിരോധശേഷി കുറയുന്നതിനു കാരണമാകുന്നു. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നമുക്ക് വൈറ്റമിൻ ഡി ശരീരത്തിൽ ആവശ്യമാണ്. വൈറ്റമിൻ ഡി ശരീരത്തിൽ നിലനിൽക്കുമ്പോൾ മാത്രമേ ശരീരം കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളെ ആഗിരണം ചെയ്യുകയുള്ളൂ അതിനാൽ വൈറ്റമിൻ ഡി അത്യാവശ്യമാണ്. വൈറ്റമിൻ ഡി ശരീരത്തിൽ ലഭിക്കുന്നതിന് 11 മണി മുതൽ 3 മണി വരെയുള്ള വെയില് കൊള്ളുകയും കൂടാതെ നോൺവെജ് ഐറ്റംസുകൾ ആയ മീറ്റ് ഫിഷ് എഗ്ഗ് തുടങ്ങിയവ കഴിക്കാം. വെജിറ്റേറിയൻ ഫുഡ് മാത്രം കഴിക്കുന്നവർ ആണെങ്കിൽ അവർക്ക് വൈറ്റമിൻ ഡി.
ത്രീ യുടെ സപ്ലിമെന്റ് എടുക്കാവുന്നതാണ്. കൂടാതെ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നത് ശരീരത്തിലേക്ക് ആവശ്യമായ ലവണങ്ങളെ എത്തിക്കുന്നതിന് സഹായിക്കും. കൂടാതെ ബ്രോക്കോളി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങി നിർത്തുന്നത് കാൽമുട്ടുകളാണ്. അതിനാൽ സന്ധിവേദനകൾക്കുള്ള ആശ്വാസം ലഭിക്കണമെങ്കിൽ തീർച്ചയായും ശരീരഭാരം കുറച്ചിരിക്കണം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക