ഇപ്പോൾ അകാല നര കുറെ ആളുകളിൽ കാണുന്നുണ്ട്. ടെൻഷൻ കൊണ്ടും മാനസിക സമ്മർദ്ദം മൂലവും നര വരാറുണ്ട്. പൊതുവെ കെമിക്കലുകൾ ഉപയോഗിച്ചും കളർ ചെയ്തും നര മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ സൈഡ് എഫക്ട് ഇല്ലാതെ നാച്ചുറലായി നര മാറ്റാൻ കഴിയും. ഒരു കപ്പ് വെള്ളം നന്നായി തിളപ്പിച്ച ശേഷം ഒരു ടേബിൾ സ്പൂൺ ചായപ്പൊടി ചേർക്കുക.
ഇത് തലേദിവസം ചെയ്തു വയ്ക്കേണ്ടതാണ്. നന്നായി തിളപ്പിച്ച ശേഷം ഇത് തണുക്കാൻ വയ്ക്കുക. പിന്നീട് ഇത് നന്നായി അരിച്ചെടുത്ത് നാച്ചുറലായി കിട്ടുന്ന ഹെന്ന പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂടാതെ ഇതിൽ ഇരുമ്പ് അംശമുള്ള എന്തെങ്കിലും ചേർക്കുന്നത് നല്ലതായിരിക്കും. ഇത് ഡാർക്ക്കിനസ് കിട്ടാൻ കാരണമാകും. ഹെന്ന നല്ലൊരു കണ്ടിഷണർ കൂടിയാണ്.
ഇത് പിറ്റേ ദിവസം തലയിൽ തേച്ചു പിടിപ്പിക്കാം. തലയിൽ എണ്ണമയം ഉണ്ടാകുന്നത് നല്ലതാണ്. തലയിൽ തേച്ച ശേഷം കുറച്ചുസമയം മസാജ് ചെയ്തു കൊടുക്കേണ്ടതാണ്. ഇത് രണ്ടു മണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രമേ കളയാൻ പാടുള്ളൂ. കൂടുതൽ സമയം തലയിൽ വെക്കുന്നത് നല്ലതാണ്. കഴുകിയതിന് ശേഷം മുടിക്ക് കാപ്പി കളർ ആണ് ഉണ്ടാകുക. അന്ന് തലയിൽ മറ്റൊന്നും തേക്കാൻ പാടില്ല.
ഇങ്ങനെ ചെയ്തതിന്റെ അടുത്ത ദിവസം ചെയ്യേണ്ടത് മറ്റൊരു രീതിയിലാണ്. അടുത്ത ദിവസം ഒരു പാത്രം വെള്ളം തിളപ്പിച്ച ശേഷം ചൂടാറുന്നതിനു മുന്നേ ഇൻഡിഗോ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ്മാറ്റിവെക്കുക.അതിനുശേഷം ഇത് മുടിയിൽ അപ്ലൈ ചെയ്യാവുന്നതാണ്. രണ്ടു മണിക്കൂറിനു ശേഷം മുടി കഴുകി കളയാവുന്നതാണ്.
കൃത്യമായ രീതിയിൽ ഇത് അപ്ലൈ ചെയ്താൽ നല്ല രീതിയിലുള്ള വ്യത്യാസം ഉണ്ടാകും. ദിവസവും ഒരേ സമയത്ത് തലയിൽ തേക്കുക. നാച്ചുറലായി ചെയ്യുന്ന ഈ എളുപ്പവഴി ചെറുപ്പക്കാർ മുതൽ മുതിർന്നവർക്ക് വരെ വളരെ പ്രയോജനകരമാണ്. നൂറു ശതമാനവും ഓർഗാനിക് ആയിട്ടുള്ള ഈ ഹെയർ ഡൈ വളരെ ഉപയോഗപ്രദമാണ്. ഉപയോഗിക്കുമ്പോൾ കൈയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക. കയ്യിൽ കളർ ആകാനുള്ള സാധ്യതയുണ്ട്.