ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും സാധാരണയായി സന്ധിവേദനകളും മറ്റും കണ്ടുവരുന്നുണ്ട്. ഇത് ശ്രദ്ധിക്കാത്തതുമൂലം ആമവാതം ആയി മാറുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കാണ് ഇത് പൊതുവായി കണ്ടുവരുന്നത്. ഇത് തുടക്കത്തിൽ ശരീരത്തിലെ ചെറിയ സന്ധികളെയാണ് ബാധിക്കുന്നത് തുടർന്ന് വലിയ സന്ധികളെയും ഇത് ബാധിക്കുന്നു. തുടക്കത്തിൽ കൈവിരലുകളിലെ മടക്കുകളിലും എല്ലാമാണ് ഇത് കണ്ടുവരുന്നത്. പിന്നീട് കൈമുട്ട് കാൽമുട്ട് തുടങ്ങിയവയിലേക്ക്.
ഇത് വ്യാപിക്കുന്നു. സന്ധിവേദന നീർക്കെട്ട് മുതലായ ബുദ്ധിമുട്ടുകൾ കൊണ്ടു വരുന്ന രോഗികളെ ബ്ലഡ് ടെസ്റ്റിലൂടെയാണ് ആമവാദം സ്ഥിരീകരിക്കാറുള്ളത്. ആമവാതം ഒരു ഓട്ടോ ഇമ്മ്യൂണോ ഡിസീസ് ആണ്. നമ്മുടെ ശരീരം തന്നെ നമ്മുടെ ഇമ്മ്യൂണിറ്റി ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പൂർണമായും മാറ്റാവുന്ന അസുഖമാണ് ആമവാതം. എന്നാൽ ഇതിന്റെ മൂർധന്യ അവസ്ഥയിൽ എത്തിയാൽ വേദന കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുക അല്ലാതെ ഈ അസുഖം പൂർണമായും .
മാറ്റുവാൻ സാധ്യമല്ല. തണുപ്പുകാലത്താണ് ഇത് കൂടുതലായും ഉണ്ടാവാറുള്ളത്. തീരെ വ്യായാമം ഇല്ലാത്ത ആളുകളിലും തണുപ്പ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരിലും ആണ് ആമവാതം കൂടുതലും കണ്ടുവരുന്നത്. കൂടാതെ വിരുദ്ധ ആഹാരമായ പാലും പുളിയുള്ള പഴങ്ങളും ചേർത്തു കഴിക്കുന്നതും മോരിന്റെ കൂടെ മീൻ കഴിക്കുന്നതും എല്ലാം ഈ അസുഖത്തിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടാണ് ആമവാതം ഉണ്ടാകുന്നത്. ശരിയായ രീതിയിൽ ദഹനം നടക്കാത്തത് കൊണ്ട് ആമവാതം ഉണ്ടാകാൻ ഇടയുണ്ട്.
കൂടാതെ പാരമ്പര്യമായും ഇത് ഉണ്ടാകാം. കാൽമുട്ടുകൾ മടക്കാനുള്ള പ്രയാസവും അസഹനീയമായ വേദനയും ആമവാതം തുടങ്ങുന്നതിന്റെ സൂചനയാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുമ്പോൾ തന്നെ ശ്രദ്ധിക്കാത്തത് മൂലം സന്ധികളിൽ ചെറിയ ചെറിയ തടിപ്പുകൾ രൂപപ്പെടുന്നു. ഇതാണ് രണ്ടാമത്തെ ഘട്ടം. കൂടാതെ ക്ഷീണം പനി തളർച്ച മുതലായവയും ഉണ്ടാകും. ശരീരത്തിലെ ഓരോ അവയവങ്ങളെയും ആമവാതം ബാധിക്കുമ്പോൾ വിവിധതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുക. കണ്ണിനെ ബാധിക്കുമ്പോൾ കണ്ണിന്റെ കാഴ്ചശക്തി കുറയുന്നു.
കൂടാതെ ത്വക്കിനെയാണ് ബാധിക്കുന്നതെങ്കിൽ വരണ്ട ചർമം ആവുകയും കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ആമവാതം നമ്മുടെ ആന്തരിക അവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ഹൃദയത്തിലെ രക്ത ധമനികളെ ഇത് ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിലെ രക്തയോട്ടം തടസ്സപ്പെടുത്തുന്നു. അസുഖത്തെ സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള ആമവാദത്തിനുള്ള ബ്ലഡ് ടെസ്റ്റുകൾ ചെയ്യുകയും അതുപോലെതന്നെ ഈ എസ് ആർ, ബ്ലഡ് കൗണ്ട് തുടങ്ങിയവ പരിശോധിക്കുകയും ചെണ്ടതുണ്ട്. കൂടുതൽ അറിയാം വീഡിയോ കാണുക.