ഒട്ടുമിക്ക പെൺകുട്ടികളിലും ഇന്ന് കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് പിസിഒഡി. എന്നാൽ പലപ്പോഴും ആരും ഇത് കാര്യമാക്കാറില്ല. കല്യാണം എല്ലാം കഴിഞ്ഞ് കുഞ്ഞുങ്ങൾ ആകേണ്ട സമയത്താണ് ഇതിനെപ്പറ്റി ചിന്തിക്കുകയും ഇതിനു വേണ്ട ചികിത്സകൾ ചെയ്യുകയും ചെയ്യാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വ്യായാമത്തിലൂടെയും മറ്റും നമുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും.
സ്ത്രീകളുടെ അണ്ഡാശയത്തിൽ നീരു നിറഞ്ഞ കുമളികളായി കാണപ്പെടുന്ന അവസ്ഥയെയാണ് പിസിഒഡി എന്ന് പറയുന്നത്. ഇത് ഉണ്ടാകാനുള്ള കാരണം പ്രധാനമായും ഇന്നത്തെ നമ്മുടെ ഭക്ഷണരീതി തന്നെയാണ്. അമിതമായ മധുരം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടാതെ ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മുതലായവ കഴിക്കുകയും വ്യായാമം.
ഒട്ടും ഇല്ലാത്ത ജീവിതശൈലി പിന്തുടരുകയും ചെയ്യുമ്പോൾ ഇത്തരം അസുഖങ്ങൾക്ക് അത് വഴിയൊരുക്കുന്നു. കൂടാതെ സ്ട്രെസ്സ് ടെൻഷൻ മുതലായവയും ഇതിനെ കാരണങ്ങൾ ആകുന്നു. കൂടാതെ വേണ്ടത്ര പോഷകങ്ങൾ ലഭിക്കാത്തതുകൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ, മുഖത്തും നെഞ്ചിലും കാലിന്റെ തുടയിലും എല്ലാം അമിതമായുള്ള രോമവളർച്ച, കൈമുട്ട് കാൽമുട്ട് കക്ഷം വിരലുകളുടെ മടക്കുകൾ തുടങ്ങിയവയിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ.
അമിതവണ്ണം, അരക്കെട്ടിന്റെ വിസ്തീർണ്ണം വർദ്ധിക്കുക മുതലായവ പിസിഒഡിയുടെ ലക്ഷണങ്ങളാണ്. പൂർണ്ണവളർച്ചയിൽ എത്താത്ത അണ്ഡങ്ങൾ പുരുഷ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതും മൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. ഇതിനെ തടയുന്നതിനായി വണ്ണം കുറയ്ക്കുക, ധാരാളമായി വെള്ളം കുടിക്കുക, പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, ദിവസവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള വ്യായാമങ്ങൾ ചെയ്യുക മുതലായവ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.