പുതുതലമുറയുടെ ജീവിതശൈലിയും ഭക്ഷണരീതിയും കാരണം മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. അരച്ച മുടി കറുപ്പിക്കുന്നതിനായി നമ്മൾ കെമിക്കലുകൾ അടങ്ങിയ പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കാറുണ്ട്. ഇതുമൂലം അലർജിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. എന്നാൽ ഇതൊന്നുമില്ലാതെ വളരെയധികം റിസൾട്ട് തേടുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ നമുക്ക് വീട്ടിൽ.
തയ്യാറാക്കാൻ സാധിക്കും. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ചെമ്പരത്തിയും കറിവേപ്പിലയും ഉപയോഗിച്ചാണ് ഈ ഹെയർ തയ്യാറാക്കുന്നത്. കറിവേപ്പിലയും ചെമ്പരത്തിയും മുടിയുടെ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നവായാണ്. മുടി സമൃദ്ധമായി വളരുന്നതിനും താരൻ അകറ്റാനും മുടി ബലമുള്ളതും കറുപ്പ് നിറമുള്ളതും ആക്കാനും ചെമ്പരത്തിയും കറിവേപ്പിലയും ഉപയോഗിക്കുന്നു.
ഹെയർ ഡൈ ഉണ്ടാക്കുന്നതിനായി കുറച്ച് കറിവേപ്പില നന്നായി കഴുകി ഉണക്കിയെടുക്കുക. പെട്ടെന്ന് ഉണങ്ങുന്നതിനായി ചട്ടിയിൽ ഇട്ട് വറുത്തെടുത്താലും മതിയാകും. കൂടെ 3 ബദാമും ചേർക്കുന്നത് നല്ലതാണ്. ഇങ്ങനെ ഉണക്കിയെടുത്ത കറിവേപ്പില മിക്സിയിലിട്ട് നന്നായി പൊടിച്ചു പൗഡർ ആക്കി എടുക്കുക. ഇതിലേക്ക് ചേർക്കാനായി കട്ടൻ ചായയും ചെമ്പരത്തി പൂവും മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
കറിവേപ്പിലയുടെ പൊടിയും ചെമ്പരത്തിയുടെ ഈ ജ്യൂസും ഒരു ഇരുമ്പ് ചട്ടിയിൽ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു ദിവസം റസ്റ്റ് ചെയ്തതിനു ശേഷം ബ്രഷ് ഉപയോഗിച്ച് നേരെയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. കഴുകുന്നതിനായി ഷാംപൂ ഉപയോഗിക്കാതെ നേരത്തെ നമ്മൾ തയ്യാറാക്കി വെച്ച ചെമ്പരത്തി കട്ടൻചായ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കുവാൻ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക