60 വയസ്സിനുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കൂ…

ലൈംഗികതയുമായി ബന്ധപ്പെട്ട പല സംശയങ്ങളും ഉള്ളവരാണ് നമ്മൾ. 60 വയസ്സിനുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന ഗുണങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. പ്രായമായവരിൽ ലൈംഗികത നിഷേധിക്കപ്പെടുന്നില്ല. മനുഷ്യന്റെ മരണം വരെ നിലനിൽക്കുന്ന ഒരു നാച്ചുറൽ പ്രോസസ് ആണ് ഇത്. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത പ്രായമായ ദമ്പതികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് യാതൊരുവിധ തടസവും ഇല്ല. പല ആളുകളും ഇന്നും ലൈംഗികത നിലനിൽക്കുന്നവരാണ്.

അത്തരം ആളുകളിൽ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ശാരീരികമായ ആരോഗ്യം വർദ്ധിക്കുന്നതും കണ്ടുവന്നിട്ടുണ്ട്. പ്രായമായ ആളുകളിൽ കൊളസ്ട്രോൾ പ്രമേഹം പ്രഷർ തുടങ്ങിയവ കണ്ടുവരുമ്പോൾ സ്വാഭാവികമായും ലൈംഗികത ശേഷി കുറഞ്ഞുവരുന്നു. ഇതിനെ വേണ്ടുന്ന രീതിയിൽ ചികിത്സ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. കൂടാതെ പ്രായം കൂടുന്നവരിൽ ഹോർമോൺ ലെവൽ കുറയുന്നതായി കാണാം. ഇതിനും ചികിത്സ ഇന്ന് നിലവിലുണ്ട്. പല ആളുകൾക്കും ഉള്ള ഒരു സംശയമാണ് ആർത്തവവിരാമത്തിനുശേഷം.

സ്ത്രീകളിൽ ലൈംഗികത നിലനിൽക്കുമോ എന്നത്. ആർത്തവവിരാമം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാനുള്ള ഒരു കാരണമല്ല. ആർത്തവവിരാമത്തിനു ശേഷവും സ്ത്രീകളിൽ ലൈംഗികത നിലനിൽക്കുന്നു. ആരോഗ്യമുള്ള ആളുകൾക്ക് ഇത് തുടർന്നും ചെയ്യാം. നല്ല രീതിയിൽ ഊർജ്ജം ഉപയോഗിക്കപ്പെടുന്ന ഒരു പ്രവർത്തനമാണ് ഇത്. അതിനാൽ തന്നെ ഇത് വളരെ നല്ലൊരു എക്സസൈസ് കൂടെയാണ്. ലൈംഗികതയുടെ ഫ്രീക്വൻസി കുറഞ്ഞാലും ആളുകളിൽ ലൈംഗികത നിലനിർത്തുന്നത് അവരുടെ ആരോഗ്യവും ആയുസ്സും.

വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 60 വയസ്സിനുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരുന്നു എന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടി ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടതാണ്. അത്തരം സാഹചര്യങ്ങൾ മനസ്സിലാക്കി വേണ്ട ചികിത്സാരീതികൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും ലൈംഗികശേഷി അവരിൽ വീണ്ടെടുക്കുവാൻ സാധിക്കും. പ്രായമായ പുരുഷന്മാരിൽ കണ്ടുവരുന്ന ലൈംഗികാതിക്രമം അവരിൽ കണ്ടുവരുന്ന ഒരു തരം അസുഖമാണ്. നമ്മുടെ ലൈംഗികാസക്തികളെ കണ്ട്രോൾ ചെയ്യുന്ന തലച്ചോറിലെ ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാറും മൂലമാണ് അവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വേണ്ട ചികിത്സ നൽകിയാൽ ഇത് പരിഹരിക്കാവുന്നതാണ്. പ്രായമായ ആളുകളെ ലൈംഗിക ആസക്തി കുറയുന്നതിന് പല കാരണങ്ങളുമുണ്ട്. പ്രായമായതല്ലേ എന്നു കരുതി അവരുടെ ആവശ്യങ്ങളെ നമ്മൾ അവഗണിക്കുന്നതും കൂടാതെ അവർക്ക് വേണ്ടത്ര പ്രൈവസി കിട്ടാതെ വരികയും ചെയ്യുന്നത് പ്രായമായ ആളുകളിൽ ലൈംഗിക ആസക്തി കുറയുന്നതിന് കാരണമാകുന്നു. കൂടാതെ ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളും കാരണമാകുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുകയാണെങ്കിൽ അവരിൽ ലൈംഗികശേഷി വീണ്ടെടുക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×