നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് അനവധി വിഷാംശങ്ങൾ എത്തുന്നുണ്ട്. അതുപോലെതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ വച്ച് പലതരത്തിലുള്ള രാസപദാർത്ഥങ്ങളും രൂപപ്പെടുന്നു. ഇവയെ കൃത്യസമയത്ത് ശരീരത്തിൽ നിന്നും വൃത്തിയാക്കിയില്ലെങ്കിൽ അത് മാരകമായ മറ്റു അസുഖങ്ങൾക്ക് കാരണമായേക്കാം.
അതിനാൽ ശരീരത്തെ വിഷാംശങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നത് അനിവാര്യമാണ്. ഒന്നാമതായി നാം ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് നമ്മുടെ ഉള്ളിലേക്ക് പലതരത്തിലുള്ള പൊടിപടലങ്ങളും വിഷവാതകങ്ങളും എത്തുന്നുണ്ട്. ഇവയിൽ കുറെയൊക്കെ നമ്മുടെ ശരീരം തന്നെ പുറന്തള്ളുന്നു എന്നാൽ മറ്റു ചിലത് നമ്മുടെ രക്തത്തിലേക്ക് അലിഞ്ഞുചേരുകയും ചിലത് ശരീരത്തിനകത്ത് തന്നെ പറ്റി പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കോശങ്ങളെയാണ് ബാധിക്കുന്നത്.
രണ്ടാമതായി നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെ പലതരത്തിലുള്ള കെമിക്കലുകൾ ശരീരത്തിനകത്തേക്ക് എത്തുന്നു. ഇവ ശരീരത്തിനകത്ത് അപകടകരമായ ചില മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇവ അസിഡിറ്റി അൾസർ ഫാറ്റി ലിവർ തുടങ്ങിയ സുഖങ്ങൾക്ക് കാരണമാകുന്നു. ഇതിനെല്ലാം പുറമേ നമ്മുടെ ശരീരത്തിൽ തന്നെ ചില രാസപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ കാൻസറിനു വരെ കാരണമായേക്കാവുന്നവയാണ്. ശരീരം ശുദ്ധീകരിക്കുന്നതിനുള്ള ആദ്യത്തെ മാർഗം ഉറക്കം തന്നെയാണ്.
കൃത്യമായി ഏഴ് മണിക്കൂർ ഉറങ്ങുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം രാസപദാർത്ഥങ്ങളെശരീരം തന്നെ നിർവീര്യമാക്കുന്നു. കൂടാതെ കൃത്യമായുള്ള മല മൂത്ര വിസർജനത്തിലൂടെയും വിയർപ്പിലൂടെയും ശ്വാസത്തിലൂടെയും ശരീരത്തിന് അകത്തുള്ള രാസവദാർഥങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇതിനായി ധാരാളം ആയി വെള്ളം കുടിക്കുകയും പഴവർഗങ്ങളും പച്ചക്കറികളും ഇല വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. കൂടാതെ ശ്വസനം വ്യായാമവും വിയർക്കുന്നതിനു വേണ്ട വ്യായാമവും ചെയ്യുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.