മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പല മാർഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ കരിമംഗല്യം മുഖക്കുരു എന്നിവ പൂർണമായും മാറ്റുന്നതിന് വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷനുകളും മറ്റും ചെയ്ത പണം അനവധി ചെലവഴിക്കുന്നവരാണ് പലരും. എന്നാൽ നമുക്ക് ഇതിനെ തുടർന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൂടാതെ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ നാച്ചുറൽ ട്രീറ്റ്മെന്റ് ചെയ്യാൻ.
സാധിക്കും. അത്തരത്തിലുള്ള ഒരു സ്കിൻ വൈറ്റനിങ് സെറം ആണ് നാം പരിചയപ്പെടാൻ പോകുന്നത്. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഒരു സെറം ആണ് ഇത്. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് കറുത്ത പാടുകൾ കരിമംഗല്യം ഹൈപ്പർ പിഗ്മെന്റേഷൻ തുടങ്ങിയവയെല്ലാം പൂർണമായും മാറ്റുവാൻ ഇത് ഉപയോഗിക്കുന്നത് മൂലം സാധിക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ഉപയോഗിച്ചാണ് നാം ഇത് തയ്യാറാക്കാൻ പോകുന്നത്. നിറം വർദ്ധിപ്പിക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനും ഇത് സഹായിക്കും.
മൂന്ന് ആഴ്ച കാലത്തേക്ക് ഉപയോഗിക്കാൻ പാകത്തിനുള്ള നാം തയ്യാറാക്കാൻ പോകുന്നത് ഇതിനായി രണ്ടു നെല്ലിക്ക കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇത് ചെറുതാക്കി അരിയുകയോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കുകയോ ചെയ്യുക. അതിനുശേഷം മിക്സിയിലിട്ട് അല്പം പോലും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം ഇത് നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത നെല്ലിക്ക ജ്യൂസിലേക്ക് അതിന്റെ അളവിന്റെ ഇരട്ടിഭാഗം അലോവേര ജെല്ല് ചേർക്കുക. നിങ്ങളുടെ സ്കിൻ ഡ്രൈ ആണെങ്കിൽ ഇതിലേക്ക് അല്പം ബദാം ഓയിൽ കൂടെ ചേർക്കാം.
അല്ലെങ്കിൽ അല്പം ഗ്ലിസറിൻ ചേർത്താലും മതിയാകും. ഇവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുമ്പോൾ അലർജി ഒന്നുമില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം വൈറ്റമിൻ സി സിറം മുഖത്ത് തേച്ചു കൊടുക്കുക.
അതിനുശേഷം നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇത് മുഖത്ത് മാത്രമല്ല കൈകാലുകളിലും ഇത് പുരട്ടി കൊടുക്കാം. കഴുകി കളയുമ്പോൾ വെറുതെ വെള്ളം മാത്രം ഉപയോഗിക്കുക സോപ്പോ ഫേസ് വാഷ് ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.