നരച്ച മുടി കറുപ്പിക്കാൻ ഇതാ ഉലുവ കൊണ്ടുള്ള ഒരു നാച്ചുറൽ ഹെയർ ഡൈ.

നമ്മുടെ സമൂഹത്തിലെ പലരുടെയും പ്രശ്നമാണ് നര. പ്രായമാകുന്നതിനു മുൻപേ തന്നെ പല കാരണങ്ങൾ കൊണ്ടും നര ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കാറുണ്ട്. കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇവയൊന്നും ഇല്ലാതെ തന്നെ നമുക്ക് വീട്ടിലും അടുക്കളയിലും.

സുലഭമായി കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഒരു നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായി കറ്റാർവാഴയും ഉലുവയും ആണ് നമുക്ക് ആവശ്യം. രണ്ട് തണ്ട് കറ്റാർവാഴ എടുത്തതിനുശേഷം അതിന്റെ കറ കളയുക. അതിനുശേഷം ഒരു കപ്പ് ഉലുവ എടുത്ത് കറ്റാർവാഴ ജെല്ലിൽ കുതിർത്ത് വെക്കുക. ഇങ്ങനെ ഒരു ദിവസം മുഴുവൻ കുതിർത്ത കറ്റാർവാഴയും ഉലുവയും മിക്സിയിൽ അരച്ച് പേസ്റ്റ്.

രൂപത്തിലാക്കി എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും ചേർത്ത് ഇരുമ്പ് ചീനച്ചട്ടിയിൽ മിക്സ് ചെയ്ത് എടുക്കാം. ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ജലദോഷം ഇല്ലാതിരിക്കാൻ പനിക്കൂർക്ക ഇലയുടെ നീരും ചേർക്കാം. ഇതിലേക്ക് ഒട്ടുംതന്നെ വെള്ളം ചേർക്കരുത് പകരം കറ്റാർവാഴ ജെല്ലിന്റെ ജ്യൂസ് ഉപയോഗിക്കുക. ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം.

ഹെയർ ഡൈ മുടിയിലേക്ക് അപ്ലൈ ചെയ്തു കൊടുക്കാം. ഉലുവയും കറ്റാർവാഴയും നരച്ച മുടിയെ കറുപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം മുടി വളരുന്നതിനും താരനെ അകറ്റാനും സഹായിക്കുന്നു. ഹെയർ ഡൈ റിമൂവ് ചെയ്യുന്നതിന് സോപ്പോ ഷാംപൂവോ ഉപയോഗിക്കരുത് പകരം പേരയുടെ തളിരില ജ്യൂസ് ആക്കി ഷാമ്പുവിന് പകരം ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.