അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ശരീരത്തിലെ കൊഴുപ്പ് ആരോഗ്യത്തിന് കുഴപ്പമുണ്ടാക്കുന്ന രീതിയിൽ വർദ്ധിക്കുന്നതിന് ആണ് അമിതവണ്ണം എന്ന് പറയുന്നത്. ഇത് പാരമ്പര്യമായും സ്ട്രെസ്സ് മൂലവും അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവും അതും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മരുന്നിന്റെ ആഫ്റ്റർ ഇഫക്ട് ആയിട്ടും ചിലരിൽ അമിതവണ്ണം.
കണ്ടു വരാറുണ്ട്. ഇത് ശരീരത്തിൽ കൊളസ്ട്രോൾ പ്രമേഹം മുതലായവ വർദ്ധിക്കുന്നതിനും തുടർന്ന് ഹൃദ്രോഗം സ്ട്രോക്ക് വെരിക്കോസ് ശരീരത്തിന്റെ ഭാരം താങ്ങാൻ ആകാതെ സന്ധിവാതം മുതലായ അസുഖങ്ങൾക്കും വഴിയൊരുക്കുന്നു. അമിതമായ ഭക്ഷണം കഴിക്കുന്നതും വ്യായാമങ്ങളുടെ കുറവും ശരീരഭാരം കൂടുന്നതിന് കാരണമാകും. അതുപോലെതന്നെ ചിലരിൽ ഹോർമോൺ തകരാറുകൾ ഉള്ളവരിലും.
അമിതഭാരം കണ്ടുവരുന്നുണ്ട്. കൂടാതെ സ്ത്രീകളിൽ അമിതഭാരം ഉണ്ടാകുന്നത് കൊണ്ട് ആർത്തവ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത് ഭക്ഷണം നിയന്ത്രണവും കൃത്യമായ വ്യായാമവും ആണ്. കഴിക്കുന്ന ഭക്ഷണത്തിൽ അന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണങ്ങൾ ഉദാഹരണം കോഴിമുട്ട കഴിക്കുകയും ചെയ്യുക. കൂടാതെ ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.
അരിയാഹാരത്തിന് പകരം ഗോതമ്പ് ചോളം റാഗി തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിക്കുക. കൃത്യമായി സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ദിവസവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ആഴ്ചയിൽ അഞ്ചുദിവസവും കൃത്യമായി വ്യായാമങ്ങൾ ചെയ്യുക. കൂടാതെ ഇന്റർമിഡിയറ്റ് ഫാസ്റ്റിംഗ് ശരീരഭാരം കുറയ്ക്കുന്നതിന് വളരെ നല്ല ഒരു മാർഗമാണ്. കൂടാതെ ഹിറ്റ് ബേൺ എക്സർസൈസും ശരീരഭാരം കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.