സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മൾ. മുഖത്തെ ഒരു ചെറിയ കുരു വരുമ്പോഴോ അല്ലെങ്കിൽ ഒരു ചെറിയ കറുത്ത പാടോ വന്നുകഴിഞ്ഞാൽ വല്ലാത്ത ഒരു ടെൻഷൻ ആയിരിക്കും. ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന ഒന്നാണിത്. ഇതിനായി നാം പലതരത്തിലുള്ള സൗന്ദര്യവർധന വസ്തുക്കളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയ്ക്ക് ചിലപ്പോൾ എല്ലാം പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്.
എന്നാൽ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും പൂർണ്ണമായും മാറ്റുവാൻ നമുക്ക് വീട്ടിൽ തന്നെ ചില ടിപ്പുകൾ ചെയ്യാൻ സാധിക്കും. നന്നായി പഴുത്ത തക്കാളി ഒരെണ്ണം എടുക്കുക. അല്പം പോലും വെള്ളം ചേർക്കാതെ ഇത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇത് മുഖത്ത് തേച്ച് നന്നായി മസാജ് ചെയ്ത ശേഷം 5 മിനിറ്റ് കഴിഞ്ഞ്.
കഴുകി കളയാം. ഫേസ് വാഷിനു പകരമാണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്. അടുത്തതായി സ്ക്രബ്ബാണ് തയ്യാറാക്കേണ്ടത്. ഇതിനായി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിലേക്ക് ഒരു ടീസ്പൂൺ തക്കാളി അരച്ചത് ചേർത്ത് മിക്സ് ചെയ്ത ശേഷം മുഖത്ത് നന്നായി റബ്ബ് ചെയ്യുക. അഞ്ചുമിനിറ്റ് സ്ക്രബ് ചെയ്ത ശേഷം കഴുകി കളയാം. അതിനുശേഷം ഒരു ബൗളിലേക്ക്.
അര മുറി നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തക്കാളി അരച്ചതും ഒരു ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്ത് തേച്ചു കൊടുക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണാം.