വളരെ ചെറുപ്പത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹാർട്ട്‌ അറ്റാക്ക് വരും.

ഇന്ന് നമ്മുടെ സമൂഹത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു അസുഖമാണ് ഹാർട്ട്‌ അറ്റാക്ക്. പ്രായഭേദമന്യേ എല്ലാവരിലും ഇന്ന് ഇത് കണ്ടു വരുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് ഇതിനു പ്രധാന കാരണം. പണ്ടു കാലങ്ങളെ അപേക്ഷിച്ചു ഇന്ന് ആളുകളിൽ ഈ അസുഖം സാദാരണയായി കഴിഞ്ഞു. പണ്ട് കാലത്തെ ആളുകൾ ധാരാളമായി ഭക്ഷണം കഴിച്ചാലും വളരെ അധികം കായിക അധ്വാനം ഉള്ളവരായിരുന്നു. അതിനാൽ തന്നെ അവരിൽ അസുഖങ്ങളും കുറവായിരുന്നു. അവർ ചെറുപ്പത്തിൽ തന്നെ ഓടി കളിക്കുകയും.

നീന്തുകയും മറ്റും എല്ലാം ചെയ്യുന്ന കാരണം അവരിൽ കളസ്ട്രോൾ, ഷുഗർ പോലെയുള്ള ജീവിത ശൈലി രോഗങ്ങൾ കുറവായിരുന്നു. എന്നാൽ പുതുതലമുറയിലെ ആളുകൾ വളരെയധികം മടി ഉള്ളവരും എല്ലാ കാര്യങ്ങളും ഒതുങ്ങിക്കൂടി വീട്ടിൽ തന്നെ ഇരുന്നു ചെയ്യുവാൻ ആഗ്രഹിക്കുന്നവരും ആണ്. അതിനാൽ തന്നെ കായികാധ്വാനം അവരിൽ തീരെയില്ല. ഫാസ്റ്റ് ഫുഡുകളും ശീതള പാനീയങ്ങളും ലഹരിവസ്തുക്കളും അവർ ധാരാളമായി ഉപയോഗിക്കുന്നു. അതിനാൽ തന്നെ വളരെ ചെറുപ്രായത്തിൽ തന്നെ മാരകമായ പല അസുഖങ്ങളും.

വന്നു പെടാൻ പുതുതലമുറയിൽ സാധ്യത വളരെയധികം കൂടുതലാണ്. ഇന്നത്തെ സംസ്കാരത്തിന് അനുസരിച്ച് നമ്മുടെ ഭക്ഷണരീതിയും വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട്. പണ്ടുകാലങ്ങളിൽ ആളുകൾ കടല വർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും മാംസവും എല്ലാം വേവിച്ചാണ് കഴിച്ചിരുന്നത്. മാത്രവുമല്ല ഇത് കഴിച്ചാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കത്തിച്ചു കളയുവാൻ വേണ്ടി അവർ വളരെയധികം അധ്വാനിക്കുന്ന മനുഷ്യരായിരുന്നു. ഇന്ന് ഫാസ്റ്റ് ഫുഡുകളും ഓയിലുകളും സോസും എല്ലാം ധാരാളം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളാണ് .

പലരും ഉപയോഗിക്കുന്നത് കൂടാതെ ഭക്ഷണത്തിന് കൂടുതൽ രുചി ലഭിക്കുന്നതിനായി പലതരത്തിലുള്ള കെമിക്കലുകളും ഇതിൽ ഉപയോഗിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ്. ഭക്ഷണം കഴിച്ച് അനങ്ങാതെ വീട്ടിൽ തന്നെ ഇരുന്നു ഇന്റർനെറ്റിന്റെ ലോകത്തിൽ ജീവിക്കുന്ന ആളുകൾക്ക് രക്തക്കുഴലുകളിലും ആന്തരിക അവയവങ്ങളിലും മറ്റും കൊഴുപ്പ് അടിഞ്ഞുകൂടുകയും ഇതിനെ തുടർന്ന് ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ വന്നു പെടുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കായിക അധ്വാനത്തിനായി ജിമ്മിലും മറ്റും പോകുന്നവരിലും പെട്ടെന്നുള്ള ഹാർട്ടറ്റാക്ക് കണ്ടു വരാറുണ്ട്.

അമിതമായി ഭാരം പൊക്കുമ്പോൾ മസിലുകൾ പൊട്ടുകയും അവിടെ കൊഴുപ്പടിഞ്ഞു കൂടാനും സാധ്യതയുണ്ട്. ഹൃദയാഘാതവും ഹൃദ്രോഗങ്ങളും തമ്മിൽ വ്യത്യാസപ്പെട്ടിട്ടുണ്ട്. കൊളസ്ട്രോൾ ഷുഗർ പ്രഷർ തുടങ്ങിയവ കൊണ്ട് ഉണ്ടാകാൻ ഇടയുള്ളവയാണ് ഹൃദ്രോഗങ്ങൾ എന്നാൽ പെട്ടെന്ന് ഹാർട്ട് നിന്ന് പോകുന്ന അവസ്ഥ ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട്. ഇത് ഹൃദയത്തിന് എന്തെങ്കിലും തരത്തിലുള്ള ആഘാതം നൽകുമ്പോഴാണ് സംഭവിക്കാറുള്ളത്. കൂടാതെ വൈറ്റമിൻ ഡി ത്രീ യുടെ അഭാവം മൂലവും ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടി വളരെ ചെറുപ്പത്തിൽ തന്നെ നമ്മുടെ കുട്ടികളിൽ നല്ല രീതിയിലുള്ള വ്യായാമങ്ങൾ പരിശീലിപ്പിക്കുകയുംനല്ല ഭക്ഷണക്രമീകരണങ്ങൾ കൊണ്ടുവരികയും ചെയ്യണം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.