ഈ പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇത് കഴിക്കാതിരിക്കില്ല.

സാധാരണയായി നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം കണ്ടുവരുന്ന ഒരു ചെറിയ പഴമാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക എന്നാണ് ഇതിനെ പറയപ്പടുന്നത്. മഴക്കാലത്ത് മാത്രമാണ് ഇത് ഉണ്ടാകാറുള്ളത്. പുൽച്ചെടിയായി മാത്രം കാണുന്ന ഇതിനു ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിൾ മാങ്ങ മുന്തിരി എന്നിവയെക്കാളും ഒരുപാട് ആരോഗ്യ ഗുണമുള്ള ഒരു പഴമാണ് ഗോൾഡൻ ബെറി.

നേത്ര സംരക്ഷണത്തിന്റെ കാര്യത്തിൽ ഗോൾഡൻ ബെറിക്കു വളരെയധികം പ്രാധാന്യം ഉണ്ട്. ദക്ഷിണാഫ്രിക്ക അമേരിക്ക ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണപ്പെടുന്നത്. പോളി ഫിനോള്‍, കരോട്ടിനോയിൽ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ രക്തസമ്മർദ്ദത്തെ ഇത് നിയന്ത്രിക്കുന്നു. കൂടാതെ വൈറ്റമിൻ സി, വൈറ്റമിൻ എ മുതലായവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും ഈ ചെറിയ പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും ഈ ഫലത്തിനു മറ്റുള്ള പഴങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്കും ഇത് കഴിക്കാം. ധാരാളമായി ഫൈബർ കണ്ടന്റ് ഈ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹം കൊളസ്ട്രോൾ പോലുള്ളവ നിയന്ത്രിക്കുന്നതിന് ഈ പഴം കഴിക്കാവുന്നതാണ്. കൂടാതെ വൈറ്റമിൻ സി വൈറ്റമിൻ എ എന്നിവയൊക്കെ അടങ്ങിയിട്ടുള്ളതിനാൽ നേത്രസംരക്ഷണത്തിനും വളരെയധികം പ്രാധാന്യമർഹിക്കുന്നു.

കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഗോൾഡൻ ബെറിയിൽ കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നത് മൂലം എല്ലുകളുടെ ബലം വർദ്ധിക്കുകയും സന്ധിവാതം പോലുള്ളവയിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനായും ലഘുഭക്ഷണമായി ഗോൾഡൻ ബെറി കഴിക്കാം. കാഴ്ചയിൽ ചെറുതാണെങ്കിലും വളരെയധികം ആരോഗ്യഗുണമുള്ള ഒന്നാണ് ഈ പഴം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

×