നരച്ച മുടി കറുപ്പിക്കാൻ നീല അമരി ഹെയർ ഡൈ…

നരച്ച മുടി കറുപ്പിക്കുന്നതിന് വേണ്ടി ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ് പലരും. കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ അലർജി പോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ സ്ഥിരമായി മുടി കറുപ്പിക്കുന്നതിന് നാച്ചുറൽ ആയുള്ള പല ഹെന്നകളും ഉപയോഗിക്കാം. പലതരത്തിലുള്ള നാച്ചുറൽ ഹെയർ ഡൈകൾ നമുക്ക് ലഭ്യമാണ്. ഇവയ്ക്ക് യാതൊരുവിധത്തിലുള്ള സൈഡ് എഫക്റ്റുകളും ഇല്ല. അതിനാൽ തന്നെ ഇത് യാതൊരുവിധം ആരോഗ്യ പ്രശ്നങ്ങളും നമുക്ക് ഉണ്ടാക്കില്ല.

കൂടാതെ ചിലവും കുറവാണ്. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയെ എന്നെന്നേക്കുമായി കറുപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ തലയിൽ ഉണ്ടാവുന്ന താരൻ മുടികൊഴിച്ചിൽ എന്നിവയെ അകറ്റാനും നാച്ചുറൽ ഹെയർ ഡൈകൾ സഹായിക്കുന്നു. ഏതുതരം നാച്ചുറൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നു എന്നതിലല്ല കാര്യം. കൃത്യമായ രീതിയിൽ ഉപയോഗിച്ച് എങ്കിൽ മാത്രമേ അതിന്റെ മുഴുവൻ ഗുണങ്ങളും നമുക്ക് ലഭിക്കുകയുള്ളൂ. നീല അമരി ഉപയോഗിച്ചുള്ള ഹെയർ ഡൈ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ പലരിലും പലതരത്തിലുള്ള സംശയങ്ങളും ഉണ്ടാകാറുണ്ട്. ഏത് ബ്രാൻഡിന്റെ പ്രോഡക്റ്റ് ഉപയോഗിക്കണമെന്നും എത്ര സമയം റസ്റ്റ് ചെയ്യണമെന്നും ഹെയർ ഡൈ മിക്സ് ചെയ്യേണ്ട വിധത്തിലും പലർക്കും സംശയങ്ങളാണ്. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ മുടി കറുപ്പിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. നീല അമരി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അത് ഗുണമേന്മയുള്ളതായിരിക്കണം എന്നത്. കൂടാതെ ഹെയർ മിക്സ് ചെയ്യുമ്പോൾ മൈലാഞ്ചി പൊടിയും നീല അമരി പൊടിയും ഒരുമിച്ച് മിക്സ്.

ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ നീല അമരിയുടെ ആക്ടിവേഷൻ നഷ്ടപ്പെട്ട് കറുപ്പ് നിറം മുടിക്ക് ലഭിക്കാതെ പോകും. മൈലാഞ്ചി തേച്ചതിനു ശേഷം മാത്രമാണ് നീല അമരി തേക്കേണ്ടത്. എങ്കിൽ മാത്രമേ മുടിക്ക് കറുപ്പ് നിറം ലഭിക്കുകയുള്ളൂ. കൂടാതെ നീല അമരി മിക്സ് ചെയ്യുമ്പോൾ ചെറു ചൂടുവെള്ളത്തിൽ ആയിരിക്കണം. ഇത് ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അലർജിയോ ഉണ്ടെങ്കിൽ ഹെയർ ഡൈ മിക്സ് ചെയ്യുന്നതിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് നല്ലതാണ്.

ഹെയർ ഡൈ അപ്ലൈ ചെയ്തതിനുശേഷം മുടി നന്നായി പൊതിഞ്ഞു വയ്ക്കണം. ഹെയർ ഡൈ ഉണങ്ങി പോകാൻ പാടില്ല. ഹെയർ ഡൈ ഉപയോഗിച്ചാൽ ജലദോഷം തുമ്മൽ എന്നിവ ഉള്ള ആളുകളാണെങ്കിൽ ഹെയർ ഡൈ മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് രണ്ടു ഗ്രാമ്പൂ ചേർക്കുകയോ അല്ലെങ്കിൽ പനിക്കൂർക്കയുടെ നീര് ചേർക്കുകയോ ചെയ്യാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.