കുടവയറും അരക്കെട്ടിൽ ഉണ്ടാകുന്ന കുഴപ്പം ഈസിയായി കുറയ്ക്കാം..

ശരീരഭാരം വർദ്ധിക്കുന്നതുകൊണ്ടും കുടവയർ ഉള്ളതുകൊണ്ടും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് ഉള്ളത്. ശരീരഭാരം കുറയ്ക്കുന്നതിന് പലതരത്തിലുള്ള മാർഗ്ഗങ്ങളും പരീക്ഷിച്ചു വേണ്ടത്ര റിസൾട്ട് ഒന്നും ലഭിക്കാതെ വിഷമിച്ചിരിക്കുന്ന വരാണ് പലരും. ശരീരഭാരം വർദ്ധിക്കുന്നതുകൊണ്ട് തൈറോയ്ഡ് പിസിഒഡി കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന വേദന നീർക്കെട്ട് അങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം വിട പറയണമെങ്കിൽ തീർച്ചയായും നമ്മുടെ ശരീര ഭാരം.

നിയന്ത്രിച്ചിരിക്കണം. ഡയറ്റിലൂടെ അല്ലാതെ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിന് മറ്റൊരു ഉചിതമായ മാർഗവും ഇല്ല. ശരിയായ രീതിയിലുള്ള ഡയറ്റും കൃത്യമായ വ്യായാമങ്ങളും ചെയ്യുന്നതു വഴി നമുക്ക് നമ്മുടെ ശരീര ഭാരം കുറയ്ക്കാനും കുടവയർ കിടക്കാനും സാദിക്കും. അതിനുവേണ്ടി ലളിതമായ ഒരു ഡയറ്റ് നമുക്ക് പരിചയപ്പെടാം. സാധാരണ ഡയറ്റുകളിൽ നമ്മൾ ചപ്പാത്തി സാലഡ് ഒക്കെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് ഒരു പ്രത്യേക രീതിയിലുള്ള ഡയറ്റ് ആണ്. നാം കഴിക്കാനായി ഉണ്ടാക്കിയ ഫുഡിൽ നിന്നും.

തന്നെ നമുക്ക് സെലക്ട് ചെയ്ത് എടുത്ത ചില ഐറ്റംസുകൾ മാത്രം ഉപയോഗിച്ച് നമുക്ക് ഒരു ഓംലെറ്റ് തയ്യാറാക്കി എടുക്കാം. സാധാരണ നമ്മൾ ചോറിന് എല്ലാം കൂട്ടി കഴിക്കാനായി ഉപ്പേരികൾ ഉണ്ടാക്കാറുണ്ട്. അതിൽ നിന്നും ഒന്നോ രണ്ടോ ടീസ്പൂൺ എടുക്കുക. ഇതിലേക്ക് ചിക്കന് പനീറോ അല്ലെങ്കിൽ മഷ്റൂമോ വേവിച്ച് ചെറിയ കഷണങ്ങളാക്കി ഇടുക. കറിയിൽ നിന്ന് എടുത്തതാണെങ്കിലും കുഴപ്പമില്ല. അതിനുശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു സവാള കൂടെ അരിഞ്ഞു ചേർത്ത് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും.

ചേർത്ത് അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ അൻസാൾട്ടഡ് ബട്ടർ പുരട്ടിയതിനു ശേഷം ഓംലെറ്റ് ഉണ്ടാക്കാം. രുചികരമായ ഈ ഓംലെറ്റിൽ വളരെയധികം പോഷകങ്ങളും എനർജിയും അടങ്ങിയിട്ടുണ്ട്. ദിവസവും രാത്രി അത്താഴത്തിന് ഇത് മാത്രം കഴിച്ചു കിടന്നാൽ യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവില്ല. മാത്രവുമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ എനർജിയും എല്ലാം കിട്ടും. അതിനാൽ തന്നെ രാവിലെ ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്ന ഉന്മേഷക്കുറവും മറ്റു ബുദ്ധിമുട്ടുകളും എല്ലാം മാറിക്കിട്ടും.

ഇനി മുട്ട ഉപയോഗിക്കുന്നത് പകരം ഇവയെല്ലാം വെറുതെ മിക്സ് ചെയ്തു കഴിച്ചാലും കുഴപ്പമില്ല. പയറുവർഗങ്ങളും പച്ചക്കറികളും ഇല വർഗങ്ങളും എല്ലാം ചേർത്ത് ഒരു മിക്സ്ചർ രൂപത്തിലും ഇത് കഴിക്കാവുന്നതാണ്. ഭക്ഷണം കൂടുതൽ കഴിക്കുമ്പോൾ നമ്മുടെ എനർജി കുറയുകയും ഭക്ഷണം കുറവ് കഴിക്കുമ്പോൾ നമുക്ക് എനർജി കൂടുതൽ കിട്ടുകയും ആണ് ചെയ്യുക. ഇത് നല്ല ഒരു ഡയറ്റ് മെത്തേഡ് ആണ്. ശരീരഭാരം കുറയ്ക്കുന്നവർക്ക് ഈ മെത്തേഡ് ഉപയോഗിച്ചാൽ കൂടുതൽ റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക