കുടവയർ കുറയ്ക്കാം ഇത്രയും കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ..

പുതുതലമുറയുടെ ഒരു പ്രധാന പ്രശ്നമാണ് കുടവയർ. മുതിർന്നവരിലും കുട്ടികളിലും ഇത് സാധാരണമായി കണ്ടുവന്നു തുടങ്ങി.പ്രധാനമായുംഇതിന് കാരണം നമ്മുടെജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളെ മുൻനിർത്തി നമ്മൾ ആശ്രയിക്കുന്നത് ഫാസ്റ്റ്ഫു ഡുകളെയും ഹോട്ടൽ ഫുഡുകളെയും ആണ്. കൂടാതെ ഐസ്ക്രീം ശീതള പാനീയങ്ങൾ.

മറ്റു മധുര പലഹാരങ്ങൾ എന്നിവയെല്ലാം പുതുതലമുറയുടെ ഒരു ശീലമായി മാറിക്കഴിഞ്ഞു. അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെയും കിഴങ്ങുവർഗങ്ങളുടെ ഉപയോഗം കൂടുന്നതിനാലും ഫാസ്റ്റ് ഫുഡുകളും പഴകിയ എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങളും കഴിക്കുന്നതിനാലാണ് ഇന്ന് കുടവയർ സാധാരണമായി കണ്ടുവരുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ നാം കഴിക്കുന്ന ആഹാരത്തെ ഊർജ്ജമാക്കി.

മാറ്റുന്ന പാൻക്രിയാസിലെ ഇൻസുലിന്റെ ഉപയോഗം കുറയുകയും തൽഫലമായി വയറിൽ ഫാറ്റ് അടിഞ്ഞു കൂടുകയും തുടർന്ന് ഇത് കുടവയർ ആയി മാറുകയും ചെയ്യുന്നു. സ്ത്രീകളിൽ പൊതുവായി കുടവയർ കണ്ടുവരുന്നത് പ്രസവാനന്തരമാണ്. കൃത്യമല്ലാത്ത ആർത്തവം പിസിഒഡി തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങൾ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയാണ് സ്ത്രീകളിൽ കുടവയറിന് കാരണമാകുന്നത്. അമിതവണ്ണം ഇല്ലെങ്കിലും ചിലരിൽ കുടവയർ കാണപ്പെടുന്നു. കൃത്യമായ വ്യായാമത്തിലൂടെയുംഭക്ഷണരീതിയിലൂടെയും.

കുടവയറിനെ നമുക്ക് അകറ്റാൻ സാധിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. പുളിപ്പിച്ചു ഉണ്ടാക്കുന്ന പലഹാരങ്ങൾ ഒഴിവാക്കുക, ഇറച്ചിയും മീനും എല്ലാം പൊരിച്ചു കഴിക്കുന്നതിനു പകരം വേവിച്ചു കഴിക്കുക,വിറ്റാമിൻ അടങ്ങിയ പഴവര്ഗങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക. ധാരാളമായി ഇലക്കറികൾ കഴിക്കുക. തുടങ്ങിയമാർഗങ്ങളിലൂടെ നമുക്ക് കുടവയർ കുറക്കാൻ സാദിക്കും. കൃത്യമായ ഇടവേളകളിൽ വെള്ളം മാത്രം കുടിച്ചു കൊണ്ട് വാട്ടർ ഫാസ്റ്റിംഗിലൂടെയും കുടവയർ കുറയ്ക്കാൻ നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment