മുഖത്തെ ചർമം സംരക്ഷിക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്തു നോക്കൂ..

നമ്മളിൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു പിഗ്മെന്റേഷൻ തുടങ്ങിയവ. മുഖത്തെ ചില ഭാഗങ്ങളിൽ മിലാന്റെ പ്രൊഡക്ഷൻ കൂടുന്നത് കൊണ്ടാണ് പിഗ്മെന്റേഷൻ ഉണ്ടാകുന്നത്. ചർമ്മത്തിന്റെ ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നു. ഇത് പൂർണ്ണമായും ഒഴിവാക്കാൻ നമുക്ക് വീട്ടിൽ തന്നെ ചില മാർഗങ്ങൾ ചെയ്യാവുന്നതാണ്.

ഇതിനായി ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാൻ പറ്റുന്ന ചില ഫേസ് പാക്കുകൾ നോക്കാം. ആദ്യമായി ഒരു ബൗളിലേക്ക് ഒരു സ്പൂൺ തൈര് എടുക്കുക. വേറെ ഒരു ബൗളിലേക്ക് പഞ്ചസാര തരി തരിയായി പിടിച്ചതെടുക്കുക. ഒപ്പം ഒരു നാരങ്ങയുടെ പകുതിയും എടുക്കുക. സ്പൂൺ കൊണ്ട് നന്നായി ഉടച്ചെടുത്ത തൈര് മുഖത്തേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം നേരത്തെ എടുത്തുവച്ച പഞ്ചസാരയിലേക്ക്.

അല്പം നാരങ്ങാനീര് ചേർത്ത് അതേ നാരങ്ങയുടെ തോട് ഉപയോഗിച്ച് മുഖം നന്നായി സ്ക്രബ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്തെ ഡെഡ് സെൽസ് റിമൂവ് ചെയ്തു ചർമ്മത്തിനു ഗ്ലോ ലഭിക്കുന്നു.നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് പിഗ്മെന്റേഷൻ ലൈറ്റ് ചെയ്യുന്നു. 10 മിനിറ്റ് സ്ക്രബ് ചെയ്തതിനുശേഷം ഇളം ചൂടുവെള്ളത്തിൽ ഇത് റിമൂവ് ചെയ്യാം. അടുത്തതായി ഫെയ്സ് പാക്ക് ആണ്.

ഒരു ഉരുളക്കിഴങ്ങിന്റെ നീര് വെള്ളം ചേർക്കാതെ എടുക്കുക. അതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടിയും, ചന്ദനപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക, ഈ ഫേസ് പാക്ക് മുഖത്ത് അപ്ലൈ ചെയ്യുക. നന്നായി ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment