വായ്പുണ്ണ് അനുഭവിച്ചവരാണോ നിങ്ങൾ ഇതാ അതിനൊരു പരിഹാരം..

വായ്പുണ്ണ് അഥവാ മൗത്ത് അൾസർ നമ്മളുടെ ചിലരുടെ എല്ലാം പ്രശ്നമാണ്. ഇത് ഉണ്ടാവുന്നത് മൂലം നമ്മുടെ ഇഷ്ടഭക്ഷണം നമുക്ക് കഴിക്കാൻ സാധിക്കാതെ വരും. മാത്രമല്ല എരിവും പുളിയും ഒന്നും നമുക്ക് കഴിക്കാൻ സാധിക്കില്ല. നല്ലതുപോലെ സംസാരിക്കാൻ പോലും സാധിക്കാതെ വരുന്നു. മലബന്ധം അല്ലെങ്കിൽ വയറു സംബന്ധമായ അസുഖങ്ങൾ കൂടാതെ വിറ്റാമിൻ b12 ന്റെ കുറവ് കാരണം കൊണ്ടും വയ്പ്പുണ് ഉണ്ടാകുന്നു.

നാടൻ മരുന്നുകൾ പ്രയോഗിക്കുന്നതിനും പകരം കാരണം കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ അസുഖം പൂർണ്ണമായും മാറ്റാൻ സാധിക്കും. നാം കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഈ അസുഖത്തെ തടയാൻ കഴിയും. പഴവർഗ്ഗങ്ങൾ നന്നായി കഴിക്കുക. ഇത് മലബന്ധത്തെ തടയും. കൂടാതെ ധാരാളം വെള്ളം കുടിക്കുക. വായ്പുണ്ണ് ഉള്ളവർ പച്ചക്കറികളും ഇലക്കറികളും സലാഡ് ഉണ്ടാക്കി കഴിക്കാതെ.

കഴിയുന്നതും അവ വേവിച്ചു തന്നെ ഭക്ഷിക്കാൻ ശ്രമിക്കുക. വായ്പ്പുള്ളവർക്ക് തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ പുളിയുള്ള തൈര് കഴിക്കരുത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക. എന്തു ചെയ്യുമ്പോഴാണ് നമുക്ക് ശമനം കിട്ടുന്നതെങ്കിൽ അത് തുടർന്നു കൊണ്ടിരിക്കുക. അല്ലാതെ മാറിമാറി ചെയ്യുമ്പോൾ ഇത് അധികമാകുന്നു.

ഉറക്കക്കുറവ് പോഷകക്കുറവ് ഇവയെല്ലാം വായ്പുണ്ണിന് കാരണമാകുന്നു. അതിനാൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു ചെയ്യുകയാണെങ്കിൽ നമുക്ക് വായ്പുണ്ണ് വരാതെ നോക്കാം. ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിൽ അലർജി ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുക. മെഡിസിന് പുറമേ നാം കഴിക്കുന്ന ആഹാരത്തിൽ പോഷകഗുണമുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ വായ്പുണ്ണിനെ നമുക്ക് പമ്പ കടത്താം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment