കൈകളിലെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതം മൂലം കൈക്ക് ഉണ്ടാകുന്ന വേദനയും മറ്റു പ്രയാസങ്ങളെയും പറയുന്ന പേരാണ് കാർപ്പിൽ ടണൽ സിൻഡ്രം. ഈ അസുഖം മൂലം കൈകൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ വീട്ടിൽ നമുക്ക് പലതരം എക്സസൈസുകൾ ചെയ്യാൻ സാധിക്കും. അത്തരത്തിലുള്ള എക്സസൈസുകളിൽ ഒന്നാമത്തേതാണ് ടെണ്ടൻ ഗ്ലായിഡ്സ്. ക്ഷതമേറ്റ ഞരമ്പുകളും ആയി ബന്ധപ്പെട്ടിട്ടുള്ള പേശികളെ ഇളക്കി കൊടുക്കുന്നതിനു വേണ്ടിയുള്ള എക്സസൈസ് ആണ് ഇത്. ഈ എക്സസൈസിന് അഞ്ച് സ്റ്റെപ്പ് ആണ് ഉള്ളത്.
ഒന്നാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഒരു മേശയുടെ മുകളിൽ കൈമുട്ട് കുത്തി കൈമുകളിലേക്ക് ആക്കി വെക്കുക. കൈവിരലുകളുടെ രണ്ടുമടക്കും ഒരുമിച്ച് മടക്കുക. ഇതാണ് രണ്ടാമത്തെ സ്റ്റെപ്പ്. തള്ളവിരൽ മടക്കാതെ നിവർത്തിപ്പിടിച്ച് ബാക്കിയുള്ള വിരലുകൾ മാത്രം മടക്കുക. ഇതാണ് മൂന്നാമത്തെ സ്റ്റെപ്പ്. അതിനുശേഷം വിരലുകളുടെ മടക്കുകൾ നിവർത്തി പിടിക്കുക ഇതാണ് നാലാമത്തെ സ്റ്റെപ്പ്. വിരലുകളുടെ മടക്കുകൾ മടക്കാതെ വിരലുകൾ നിവർത്തി പിടിച്ച് തന്നെ മടക്കുക ഇതാണ് അഞ്ചാമത്തെ സ്റ്റെപ്പ്. ഇതാണ് ആദ്യത്തെ എക്സസൈസ് ഇത് അഞ്ച്.
സ്റ്റെപ്പുകൾ ആയാണ് ചെയ്യേണ്ടത്. രണ്ടാമത്തെ എക്സസൈസ് ചെയ്യുന്നതിനും ആദ്യം ചെയ്തതുപോലെ മേശയുടെ മുകളിൽ കൈമുട്ടുകൾ കുത്തി കൈ മേലോട്ട് ഉയർത്തി വയ്ക്കുക. അതിനുശേഷം കൈവിരലുകൾ തള്ളവിരൽ അടക്കം മടക്കി പിടിക്കുക. തുടർന്ന് നിവർത്തുക. അതിനുശേഷം കൈപ്പത്തി പുറകിലേക്ക് കഴിയാവുന്നത്ര മടക്കുക. അതിനുശേഷം കൈപ്പത്തി മുൻപിലേക്ക് തിരിക്കുക. അതിനു മുൻപ് തള്ളവിരൽ നന്നായി വിടർത്തി കൊടുക്കുക. അതിനുശേഷം കൈപ്പത്തി പുറകിലേക്ക് മടക്കിയത് മുൻപിലോട്ട് തിരിക്കുക.
അതിനുശേഷം മറ്റേ കൈകൊണ്ട് തള്ളവിരൽ ഒന്ന് താഴേക്ക് വലിക്കുക. 5 സെക്കൻഡ് തള്ളവിരൽ താഴേക്ക് വലിച്ചതിനുശേഷം റിലാക്സ് ചെയ്യുക. അതിനുശേഷം വീണ്ടും ഇത് തന്നെ തുടർന്ന് ചെയ്യുക. 6 സ്റ്റെപ്പുകളിൽ ആയാണ് രണ്ടാമത്തെ എക്സസൈസ് ചെയ്യേണ്ടത്. ഈ എസ്എസ്എൽ ചെയ്യുമ്പോൾ കൈപ്പത്തി മാക്സിമം വലിയകയും അവിടെ ഒരു പ്രഷർ അനുഭവപ്പെടുകയും ചെയ്യുന്നു. മൂന്നാമത്തെ എക്സസൈസ് കയ്യും കഴുത്തും ഒരുമിച്ച് ചെയ്യേണ്ടതാണ്. കൈകൾ നിവർത്തിപ്പിടിച്ച് കൈപ്പത്തി താഴേക്ക് പുറകോട്ട് മടക്കുക. അതിനുശേഷം കൈ നിവർത്തിയതിന്റെ ഓപ്പോസിറ്റ് ഭാഗത്തേക്ക് കഴുത്ത് ഒന്ന് ചെറുതായി ചരിച്ചു കൊടുക്കുക. ഇത്രയുമാണ് 3 എക്സസൈസുകൾ. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.