പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം. കൂടുതലായും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത്. കൂടുതലായി ഉറക്കം ഒഴിക്കുന്ന ആളുകളിലും സ്ഡ്രസ്സ് അനുഭവിക്കുന്ന ആളുകളിലും ആണ് കണ്ണുകൾക്ക് താഴെ ഇത്തരത്തിലുള്ള കറുപ്പ് നിറം കണ്ടുവരുന്നത്. ബ്യൂട്ടിപാർലറുകളിൽ പോയി പൈസ മുടക്കി പലതരത്തിലുള്ള ട്രീറ്റ്മെന്റ് ഇതിനുവേണ്ടി ചെയ്യുന്നതിനേക്കാൾ നല്ലത് വീട്ടിൽ നിന്നും കിട്ടുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇതിനെ തടയാൻ സാധിക്കും. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ.
ആരോഗ്യകരമായ രീതിയിൽ ഒരു രൂപ പോലും ചിലവില്ലാതെ ഇത്തരം പ്രശ്നങ്ങൾക്ക് നമുക്ക് പരിഹാരം കണ്ടെത്താം. എല്ലാ സ്ത്രീ പുരുഷന്മാർക്കും പ്രായഭേദമില്ലാതെ ഇത് ഉപയോഗിക്കാം. ദിവസേന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ നമ്മുടെ എല്ലാം വീടുകളിൽ തക്കാളി നിർബന്ധമായും ഉണ്ടായിരിക്കും. പ്രത്യേകിച്ച് ചൂട് കാലങ്ങളിൽ തണ്ണിമത്തനും നാം വീട്ടിൽ വാങ്ങി വയ്ക്കാറുണ്ട്. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം റബ്ബർ കൊണ്ട് മായ്ച്ചത് പോലെ പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു കഷണം തക്കാളിയോ.
അല്ലെങ്കിൽ ഒരു കഷണം തണ്ണിമത്തനോ മതിയാകും. അത് എങ്ങനെയാണെന്ന് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു ടീസ്പൂൺ അളവിൽ തണ്ണിമത്തൻ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് നന്നായി ഉടച്ചു മിക്സ് ചെയ്യുക. ഇതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു ദിവസം റസ്റ്റ് ചെയ്തതിനുശേഷം എടുത്ത് കൺതടങ്ങളിൽ നന്നായി റബ്ബ് ചെയ്തു കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനടിയിലുള്ള .
കറുത്ത പാടുകൾ പൂർണ്ണമായും മാറ്റാൻ സാധിക്കും. കൂടാതെ തണ്ണിമ അടങ്ങിയിട്ടുള്ള ജലാംശം കൂടുതൽ ഹൈഡ്രേഷൻ ലഭിക്കുന്നതിന് കാരണമാകുന്നു. നാരങ്ങാനീര് കറുത്ത പാടുകൾ മാറ്റുന്നതിനും വൈറ്റമിൻ സി ലഭിക്കുന്നതിനും സഹായിക്കും. തണ്ണിമത്തന് പകരം നമുക്ക് തക്കാളിയും ഉപയോഗിക്കാം. കുക്കുമ്പർ വട്ടത്തിൽ അരിഞ്ഞ് കൺതടങ്ങളിൽ വയ്ക്കുന്നത്.
കൺതടങ്ങളിലെ കറുത്ത പാട് പോകുന്നതിനു സഹായിക്കുന്നു. അതുപോലെ തന്നെയാണ് തണ്ണിമത്തന്റെ കഷ്ണവും ഇങ്ങനെ കൺതടങ്ങളിൽ വയ്ക്കാം. കണ്ണുകൾക്ക് കുളിർമ കിട്ടുന്നതിനും കണ്ടടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിനും ഇത് സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.