അമിതവണ്ണം കുറയ്ക്കാൻ, ഈ ടിപ്പുകൾ മതി. ഏതൊക്കെ കഴിക്കണം എന്ന് തിരിച്ചറിയാം.

അമിത വണ്ണം ഇപ്പോൾ ആളുകളിൽ കൂടി വരികയാണ് . കുറെ ആൾകാർ അമിതവണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചില ആളുകൾ ഇത് കാര്യമായി എടുക്കാറില്ലയെങ്കിലും ഇത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അമിതവണ്ണം സ്ത്രീകളിലാണെങ്കിൽ പി സി ഒ ഡി, ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള അവസ്ഥകളും, തൈറോയ്ഡ് പോലുള്ള രോഗങ്ങളും ഉണ്ടാക്കാൻ കാരണമാകും. അമിതവണ്ണം കുറയ്ക്കാൻ നമ്മുടെ ഡയറ്റിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ആളുകളിലും അവരിൽ കാണുന്ന വ്യത്യാസം പോലെ ഡയറ്റുകൾ.

ക്രമീകരിക്കേണ്ടതാണ്. എങ്കിലും പൊതുവായി എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കുറച്ചു വിദ്യകളുണ്ട്. രാവിലെ ഭക്ഷണത്തിന്റെ കൂടെ മുട്ട ഉൾപ്പെടുത്തുക. മുട്ട പുഴുങ്ങിയത് നല്ലതാണ്. നല്ല കൊഴുപ്പ് ശരീരത്തിന് കിട്ടാൻ ഇത് സഹായിക്കും. മാത്രമല്ല ഇതിൽ പ്രോട്ടീൻ കൂടുതൽ ഉള്ളതിനാൽ നല്ലതാണ്. പ്രോട്ടീൻ കൂടുന്നത് തടി കുറയ്ക്കാൻ സഹായിക്കും . ഉച്ചയ്ക്ക് ഭക്ഷണത്തിൽ മാറ്റം വരുത്തുക. അന്നജം ഒരുപാട് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അത് ഗ്ളൂക്കോസ് ആയി മാറുകയാണ് ചെയ്യുന്നത്.

ചോറ്, ചപ്പാത്തി പോലുള്ളവ കഴിക്കുമ്പോൾ കിട്ടുന്നത് അന്നജമാണ് . അതിന്റെ അളവിൽ കുറവ് വരുത്തുക. കൂടുതലായും പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്. പച്ചക്കറികളിൽ നിന്ന്കിട്ടുന്ന കൊഴുപ്പ് നല്ല കൊഴുപ്പാണ്. കൂടാതെ പോഷക സമൃതമാണ് ഓരോ പച്ചക്കറിയും. രാവിലെ നല്ല രീതിയിൽ പ്രോട്ടീൻ, വിറ്റാമിൻസ്, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും ദോശ, അരികൊണ്ടുള്ള മറ്റു പലഹാരങ്ങൾ എന്നിവ ഒഴുവാക്കി അന്നജം ഒഴുവാക്കിയുള്ള ഡയറ്റ് സ്വീകരിക്കുകയാണെങ്കിൽ അത് തടി കുറയുവാൻ സഹായിക്കും .

നല്ല കൊഴുപ്പ് ശരീരത്തിൽ എത്തുന്നത് പോഷകങ്ങളും ആവശ്യ ലവണങ്ങളും വലിച്ചെടുക്കാൻ സഹായിക്കുന്നതാണ്. ഉച്ചയ്ക്ക് ഭക്ഷത്തിന്റെ കൂടെ ഒരു കപ്പ് എങ്കിലും വേവിച്ച പച്ച കറി ഉൾപെടുത്തുക . ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം തൈര് കഴിക്കുന്നത് പെട്ടെന്ന് ദഹനം നടക്കാൻ സഹായിക്കും . അത്തരത്തിൽ പല ഭക്ഷണങ്ങൾ മാറ്റം വരുത്തുന്നതിലൂടെ തടി കുറയ്ക്കാൻ സാധിക്കും. കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കാണുക.