മുട്ട് വേദന ഒഴിവാക്കാം ഇങ്ങനെ ചെയ്താൽ.

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് മുട്ട് വേദന എന്നത്. മുട്ട്പ വേദന മാറ്റാനായി പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. മുട്ടിന്റെ തെയ്മാനം , വാതം എന്നിവ കൊണ്ടാണ് പ്രധാനമായും മുട്ട് വേദന വരുന്നത്. കാലിന്റെ എല്ലും തുടയുടെ എല്ലും കൂടി ചേരുന്ന ഭാഗത്തെ തരുണഅസ്ഥിക്കാണ് ആദ്യം തെയ്മാനം സംഭവിക്കുക . ഇതിനിടയിൽ ദ്രവം കുറയുകയും അത് പിന്നീട് ഘർഷണം ഉണ്ടാവുകയും ചെയ്യുന്നു.

നടക്കുമ്പോൾ ക്രാക്കിങ് സൗണ്ട് ഉണ്ടാകുന്നത് അതുകൊണ്ടാണ്. വാതം ഉള്ള ആളുകളിൽ സൗണ്ടിന് പകരം നീർക്കെട്ട് ഉണ്ടാകാം. അഡ്വാൻസ്ഡ് എയ്ജ് ഉള്ള ആളുകളിൽ ആണ് സാധാരണഗതിയിൽ കൂടുതലായും മുട്ട് വേദന വരുക എന്ന ചിന്തായാണ് എല്ലാർക്കും. പക്ഷെ ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും മുട്ട് വേദന കാണുന്നുണ്ട്. പക്ഷെ നല്ലവണ്ണം അധ്വാനിക്കുന്നവരിൽ, ഭക്ഷണ കാര്യത്തിൽ നിയന്ത്രണമുള്ള ആളുകളിൽ ഇത്തരം.

ബുദ്ധിമുട്ടുകൾ പൊതുവെ കാണാറില്ല. കാത്സ്യം , ഫോസ്ഫറസ് പോലുള്ള ലവണങ്ങളാണ് പ്രധാനമായും എല്ലിന് ബലം നൽകുന്നത്. എന്നാൽ ഈ പോഷകങ്ങൾ നമുക്ക് കിട്ടണമെങ്കിൽ ഇതടങ്ങിയ ആഹാരം കഴിച്ചത് കൊണ്ട് മാത്രം ആയില്ല. എന്തെന്നാൽ കാത്സ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കൾ വലിച്ചെടുക്കണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. ഇന്ന് പലരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡിയുടെ കുറവ്.

വെയിൽ നിന്ന് നമുക്ക് കിട്ടുന്ന ഒരു വിറ്റാമിൻ ആണ് ഇത്. പലതരത്തിലുള്ള പോഷകങ്ങൾ നമുക്ക് കിട്ടാൻ സഹായിക്കുന്നത് നോൺ വെജ്, പയറു വർഗ്ഗങ്ങൾ പോലുള്ള ഭക്ഷണങ്ങളിലൂടെയാണ്. പയർ മുളപ്പിച്ചു കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും . ഇത്തരം ആഹാരങ്ങൾ കഴിക്കുന്നത് എല്ലിന് ബലം നൽകാൻ സഹായിക്കും . ഗട്ട് ഹെൽത്ത്‌ ഇൻപ്രൂവ് ചെയ്യുകയും , വ്യായാമം ചെയ്യുകയും ചെയ്യുന്നത് എല്ലിന്റെ ബലം കൂട്ടാൻ സഹായിക്കും. സൈക്ലിങ് നല്ലൊരു വ്യായാമം ആണ്. ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് മുട്ട് വേദന മാറ്റാൻ കഴിയും. അതുപോലെ അമിതഭാരം കുറയ്ക്കുന്നതിലൂടെയും മുട്ട് വേദന കുറയ്ക്കാൻ സാധിക്കും. കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.