ശരീരത്തിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള ഒരു നാച്ചുറൽ റെമഡി.

എല്ലാ പ്രായത്തിലുള്ള ആളുകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് സ്കിന്നിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ മുതലായവ. ഫംഗസ് ബാധ മൂലം ശരീരത്തിന്റെ മടക്കുകളിലും ഇടുക്കുകളിലും മറ്റും ഇത് ഉണ്ടാകാറുണ്ട്. പലരും ഇതിനെ ശരിയായ രീതിയിൽ ചികിത്സ ചെയ്യാറില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നും ഫംഗസിനുള്ള ഓയിന്റ്മെന്റ് വാങ്ങി ഉപയോഗിച്ച് തൽക്കാലത്തേക്ക് ആശ്വാസം കണ്ടെത്തുന്നവരാണ് പലരും. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാറുള്ളത്.

തലയിൽ ഉണ്ടാകുന്ന താരനും അതുപോലെതന്നെ അംഗങ്ങൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസങ്ങളും വേദനയും എല്ലാം ഇത്തരം ഫംഗസ് വൈറസ് ബാധകളാണ്. അമിതവണ്ണം ഉള്ളവരിലും പ്രമേഹ രോഗികളിലും അതുപോലെതന്നെ സ്ഥിരമായി ഏതെങ്കിലും തരം മരുന്നുകൾ കഴിക്കുന്നവരിലും ആണ് ഇത്തരം ഫംഗസ് ബാധകൾ പൊതുവായി കാണാറുള്ളത്. ഇത്തരം ഫംഗസ് ബാധയിൽ നിന്നും രക്ഷനേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ശരീരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക എന്നതാണ്.

ശരീരം വൃത്തിയാക്കുന്നതിന് വീര്യം കുറഞ്ഞ സോപ്പുകളും ഷാമ്പുകളും ഉപയോഗിക്കുക. കുളിക്കുന്ന വെള്ളത്തിൽ ഉപ്പു ചേർക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. അടിവസ്ത്രങ്ങൾ എപ്പോഴും വെയിലത്തുണക്കി വൃത്തിയായിട്ട് സൂക്ഷിക്കുക. പരമ്പരാഗതമായി അണുനശീകരണത്തിന് നാം ഉപയോഗിച്ചുവരുന്ന ഒന്നാണ് മഞ്ഞൾ. ദിവസവും രണ്ടുനേരം മഞ്ഞൾ കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ തടയും. കൂടാതെ ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിന് ആവശ്യമായ നല്ല.

ബാക്ടീരിയാസിനെ നൽകും. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ കറ്റാർവാഴയുടെ ജെല്ലും മഞ്ഞളും ചേർത്ത് പുരട്ടാം. ഇത് ബാക്ടീരിയാസിനെ നശിപ്പിക്കുന്നതിന് സഹായിക്കുകയും സ്കിന്നിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ചർമം വരണ്ടു പൊട്ടുന്ന ബുദ്ധിമുട്ടുള്ള ആളുകൾക്ക് കറ്റാർവാഴ ജെല്ലിന്റെയും മഞ്ഞളിന്റെയും കൂടെ വൈറ്റമിൻ ഇ ക്യാപ്സ്യുലുകളും ചേർക്കാവുന്നതാണ്. ചില സ്ത്രീകൾക്ക് ആർത്തവത്തിനുശേഷം യോനിയിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് തൈരിൽ അല്പം മഞ്ഞൾ ചേർത്ത്.

പുറമേ പുരട്ടുന്നത് നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കി അതിൽ മഞ്ഞൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് ഇങ്ങനെ ഉണ്ടാകുന്ന വൈറസ് ബാധയെ തടയുകയും ചർമ്മത്തെ എപ്പോഴും സംരക്ഷിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ചൊറിച്ചിൽ ഉള്ള ഭാഗത്ത് ആപ്പിൾ സൈഡ് വിനഗർ പഞ്ഞിയിൽ മുക്കി തുടയ്ക്കുന്നതും വൈറസ് ബാധയെ തടയും. കൂടാതെ വെളുത്തുള്ളി ഉരുക്ക് വെളിച്ചെണ്ണയിൽ ചേർത്ത് ഫംഗസ് ബാധ ഉള്ളടത്ത് പുരട്ടുന്നത് ഇൻഫെക്ഷൻ തടയും.