ഭക്ഷണം കഴിച്ചുകൊണ്ട് പല അസുഖങ്ങളും മാറ്റാം. എങ്ങനെയാണെന്ന് നോക്കാം.

പുതുതലമുറയിൽ എല്ലാവരും രോഗികളാണ്. പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. പ്രഷർ ഷുഗർ കൊളസ്ട്രോൾ തൈറോയ്ഡ് തുടങ്ങി ഹൃദയസംബന്ധമായ അസുഖങ്ങൾ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ബ്രെയിൻ സ്ട്രോക്ക് തുടങ്ങിയവയെല്ലാം നമ്മളിൽ നിന്ന് സാധാരണമായി കഴിഞ്ഞു. ഇതിനെല്ലാം പ്രധാനകാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. പണ്ടുകാലങ്ങളിലെ ആളുകൾ എല്ലാം നന്നായി കായികാധ്വാനം ഉള്ളവരായിരുന്നു. അവർക്കൊഴുപ്പടങ്ങിയ ഭക്ഷണം ധാരാളമായി കഴിച്ചിരുന്നെങ്കിലും അവർ അതിനനുസരിച്ചുള്ള കായിക അധ്വാനമുള്ള ജോലികൾ അതായത് കൃഷിപ്പണി ചെയ്തിരുന്നവരായിരുന്നു.

അതിനാൽ ഇത്തരം ആളുകളിൽ മേൽപ്പറഞ്ഞ അസുഖങ്ങൾ കുറവാണ് കണ്ടിരുന്നത്. എന്നാൽ പുതുതലമുറയിലെ ആളുകൾ കായിക അധ്വാനം ഇല്ലാത്തവരാണ്. അവർ ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് ജോലി ചെയ്യുകയാണ്. അതിനാൽ അവർ കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ഊർജ്ജമായി മാറ്റപ്പെടുന്നില്ല. അത് ശരീരത്തിൽ അടിഞ്ഞുകൂടി കൊളസ്ട്രോൾ ഷുഗർ ഫാറ്റി ലിവർ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. അസുഖങ്ങൾ വന്നു കഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് അവ വരാതെ നോക്കുന്നത്. അതിനാൽ തന്നെ ഇത്തരം അസുഖങ്ങളെ വരാതിരിക്കുന്നതിന് വേണ്ടി നാം മാറ്റേണ്ടത് നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും ആണ്.

അതിനാൽ തന്നെ പ്രധാനമായും നാം ചെയ്യേണ്ടത് നമ്മുടെ ഭക്ഷണകാര്യത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ്. കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഇലക്കറികൾ തുടങ്ങിയവ കഴിക്കുന്നത് കൊഴുപ്പ് കുടലിൽ അബ്സോർബ് ചെയ്യുന്നത് കുറയ്ക്കും. കൂടാതെ ധാരാളമായി പയറുവർഗങ്ങൾ മുട്ടയുടെ വെള്ള പനീർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടാതെ നല്ല രീതിയിലുള്ള വ്യായാമങ്ങളും ശീലമാക്കുകയാണെങ്കിൽ ഭാവിയിൽ വരാനിരിക്കുന്ന ഇത്തരം അസുഖങ്ങളെ.

തടയാൻ സാധിക്കും. വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരം വിയർക്കുന്ന രീതിയിൽ കലോറി കുറയുന്ന രീതിയിൽ മിനിമം 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. കൂടാതെ ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ആവശ്യത്തിനു വേണ്ട റസ്റ്റ്. നാം ഉറങ്ങുമ്പോഴാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോദിപ്പിക്കപ്പെടുന്നത്. അതിനാൽ ഒരു ദിവസം ഒരാൾ ആറുമണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ആവശ്യത്തിനുള്ള വിശ്രമവും നല്ല രീതിയിലുള്ള വ്യായാമവും കൂടാതെ ഭക്ഷണ നിയന്ത്രണവും ചെയ്യുകയാണെങ്കിൽ ജീവിതകാലം ദൈർഘ്യം കൂട്ടാൻ മാത്രമല്ല ഗുണമേന്മയുള്ള ജീവിതം നയിക്കാനും നമുക്ക് സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.