ശരീരത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം മാറ്റാൻ ഇതാ നാലു മാർഗ്ഗങ്ങൾ

നമുക്കിടയിൽ പലർക്കും ഉള്ള ഒരു പ്രശ്നമാണ് കഴുത്തിലും കക്ഷത്തിലും സ്വകാര്യ ഭാഗത്തും ഉണ്ടാകുന്ന കറുപ്പ് നിറം. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ നമ്മുടെ അടുക്കളയിൽ തന്നെ ഉള്ള ചില സാധനങ്ങൾ മാത്രം മതിയാകും. ഇത്തരം കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന നാല് ഫേസ് പാക്കുകളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ആദ്യത്തേത് ഒരു ബൗളിലേക്ക് ഒരു സ്പൂൺ പഞ്ചസാര എടുക്കുക.

അതിലേക്ക് ഒരു മുറി നാരങ്ങ പിഴിഞ്ഞു ചേർക്കുക, അതേ നാരങ്ങ പഞ്ചസാരയിൽ മുക്കി കറുപ്പുള്ള ഭാഗങ്ങളിൽ നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക. ഇങ്ങനെ ഒരു 10 മിനിറ്റ് സ്ക്രബ് ചെയ്തതിനുശേഷം കഴുകി കളയുക. മൂന്ന് നാല് മാസം ഇത് തുടരെ ചെയ്താൽ നല്ല റിസൾട്ട് ഉണ്ടാകും. അടുത്തത് ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ പാല് ചേർക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡ ഇടുക ഇതിലേക്ക് ഒരു സ്പൂൺ കടലമാവും .

ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പാക്ക് കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് ആഴ്ചയിൽ മൂന്ന് നാല് തവണ ചെയ്യാവുന്നതാണ്. അടുത്തത് ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്പം പച്ച വെളിച്ചെണ്ണയും ചേർത്ത്.

മിക്സ് ചെയ്ത ശേഷം കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. ഇത് 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. നാലാമത്തെ മാർഗം എന്ന് പറയുന്നത് ആപ്പിൾ സൈഡ് വിനഗറും വെള്ളവും മിക്സ് ചെയ്ത് സ്പ്രേ ബോട്ടിലിൽ ആക്കി കറുപ്പുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക.

Leave a Comment