ശരീരത്തിൽ ഉണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്കുള്ള ഹോം റെമെഡീസ്. 100% റിസൾട്ട് ഉറപ്പ്.

പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ നമ്മളിൽ പലർക്കും ഉണ്ടാകാറുണ്ട്. സ്വകാര്യ ഭാഗങ്ങളിലും തുടയിടുക്കിലും കഴുത്തിലും എല്ലാം ഉണ്ടാവുന്ന ഇത്തരം ത്വക്ക് രോഗങ്ങൾ പലരും പുറത്തു പറയാൻ മടിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടറെ കാണുവാനും പലരും മുതിരാറില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നും വിവരം പറഞ്ഞു ഓയിൻമെന്റ് വാങ്ങി പുരട്ടുകയാണ് പലരും ചെയ്യാറുള്ളത്.

അതിനാൽ ഇത് ചിലർക്ക് മാറാതെ വരികയും അതു കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം ഫംഗസുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും തുടർന്ന് ത്വക്ക് രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്. നഖങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസവും വേദനയും എല്ലാം ഇത്തരം ഫംഗസ് പ്രശ്നങ്ങളാണ്.

ഇന്ന് കൂടുതൽ ത്വക്ക് രോഗങ്ങൾ കണ്ടുവരുന്നത് അമിതവണ്ണം ഉള്ളവരിലും അതുപോലെതന്നെ ഷുഗറിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരിലും ആണ്. കൂടാതെ ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയും ഉണ്ടാകാറുണ്ട്. കൂടാതെ നാം തുടർച്ചയായി ഉപയോഗിക്കുന്ന ഡ്രസ്സുകളിൽ നിന്നും ഫംഗസ് ബാധ ഉണ്ടായേക്കാം. ഇത്തരം ഫംഗസ് ബാധ പ്രശ്നങ്ങൾ ഉള്ളവർ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചുവരുന്ന ഔഷധമാണ് മഞ്ഞൾ.

ഇതിനു രോഗപ്രതിഷേധശേഷി കൂട്ടാൻ കഴിയും. ദിവസവും രണ്ടുനേരം മഞ്ഞൾ കഴിക്കുക. ഭക്ഷണത്തിൽ ധാരാളമായി തൈര് ഉൾപ്പെടുത്തുക. വരണ്ട ചർമം ഉള്ളവർക്ക് പച്ചമഞ്ഞളിൽ അല്പം കറ്റാർവാഴ ജെല്ല് കലർത്തി പുരട്ടാം. അമിതമായി ശരീരം വരണ്ടു പൊട്ടുന്നവർ ആണെങ്കിൽ ഇതിന്റെ കൂടെ വൈറ്റമിൻ ഈ ക്യാപ്സുകളും കൂടെ ചേർക്കാവുന്നതാണ്. അതുപോലെ ഉരുക്കു വെളിച്ചെണ്ണയിൽ മഞ്ഞൾ ചേർത്ത് ചൊറിച്ചിലുള്ള ഭാഗങ്ങളിൽ പുരട്ടാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടരുന്നു കാണുക.

×