മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മുട്ടുവേദന ഒരിക്കലും ഉണ്ടാകില്ല.

പലതരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാൽമുട്ടിന് ഉണ്ടാകുന്ന വേദനയാണ്. മുട്ടുവേദന കൊണ്ട് ഇരിക്കുവാനും നടക്കുവാനും എല്ലാം ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രധാനമായും ഇത് കണ്ടുവരുന്നത് രണ്ട് ഏജ് ഗ്രൂപ്പുകളിൽ ആയാണ്. 40 മുതൽ 50 വയസ്സുവരെ ഉള്ള ആളുകളിൽ കണ്ടുവരുന്ന മുട്ടുവേദന പ്രധാനമായും കാൽമുട്ടുകൾക്ക് .

സംഭവിക്കുന്ന ചിരട്ട തെറ്റൽ അല്ലെങ്കിൽ ലിഗമെന്റിന്റെ പ്രശ്നമോ മറ്റേതെങ്കിലും തരത്തിലുള്ള പരിക്കുകൾ കൊണ്ടോ ആകാൻ സാധ്യതയുണ്ട്. എന്നാൽ 50 വയസ്സിന് മുകളിലുള്ളവരിൽ കാണുന്ന മുട്ടുവേദന പ്രായാധിക്യത്തിന്റെയും അതുപോലെ തന്നെ എല്ലു തേയ്മാനത്തിന്റെയും ആവാനാണ് സാധ്യത. അതുപോലെതന്നെ ശരീരഭാരം കൂടുന്നവരിലും കാൽമുട്ട് വേദന കണ്ടുവരുന്നു.

ജന്മനാൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ശരീരത്തിലെ പോഷക കുറവുമൂലവും പാരമ്പര്യമായും എല്ലു തേയ്മാനം സംഭവിക്കും. കൂടാതെ ചെറുപ്പത്തിൽ കാലുകൾക്ക് എന്തെങ്കിലും പരിക്കുകൾ സംഭവിച്ചിട്ടുള്ളവരാണെങ്കിലും ഇത്തരം വേദനകൾ ഉണ്ടാകും. കഠിനമായ ജോലികൾ ചെയ്യുന്നവരിലും അമിതമായി ഭാരം ഉള്ളവരിലും കാൽമുട്ട് വേദന സാധാരണമാണ്. കാൽമുട്ട് വേദന അനുഭവപ്പെട്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കാണുകയും എക്സ്-റേ പോലുള്ള ടെസ്റ്റുകൾക്ക് ശേഷം വേണ്ട ചികിത്സ ചെയ്യുകയും വേണം.

അല്ലാത്തപക്ഷം നടക്കുവാനുള്ള ബുദ്ധിമുട്ട് വർദ്ധിക്കുകയും ചെയ്യും. കാൽമുട്ട് വേദന വരാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങളാണ്. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് അമിതവണ്ണം ഉള്ളവർ ശരീരഭാരം കുറയ്ക്കുക എന്നത്. കൃത്യമായി എല്ലാ ദിവസവും വ്യായാമം ചെയ്യലും ഇതിന് അനിവാര്യമാണ്. അസുഖം വന്നു കഴിഞ്ഞിട്ട് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാളും നല്ലതാണ് അസുഖം വരാതെ നോക്കുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.