ഈ അഞ്ചു ശീലങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ സൂക്ഷിച്ചോളൂ..

ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്നു പറയുന്നത് വസ്ത്രം, പാർപ്പിടം, ആഹാരം എന്നിവയാണ്. എന്നാൽ അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉറക്കവും. ശരിയായ ഉറങ്ങാൻ പറ്റാത്തവരിൽ പലതരത്തിലുള്ള മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഓരോ ദിവസവും എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കുന്നത് ആ ദിവസത്തെ ഉറക്കമാണ്.

ഏതാനും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു ദിവസം നല്ല രീതിയിൽ തുടങ്ങുവാൻ നമുക്ക് സാധിക്കും. ഒരു മനുഷ്യന് വേണ്ട പ്രധാനപ്പെട്ട ഗുണമാണ് പ്ലാനിങ്. ഓരോ ദിവസവും എങ്ങനെ തുടങ്ങണം എന്ന വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കണം. അതിനുള്ള ഒന്നാമത്തെ കാര്യമാണ് അലാറം വയ്ക്കുക എന്നുള്ളത്. അലാറം വെച്ച് കൃത്യസമയത്ത് ഉണരാൻ ശ്രമിക്കുക.

കഴിയുന്നതും അലാറം സ്നൂസ് ചെയ്യരുത്. രണ്ടാമതായി നമ്മൾ ഉറക്കം ഉണർന്ന ഉടനെ തന്നെ റൂമിൽ ലൈറ്റ് ഓൺ ചെയ്യരുത്. പെട്ടെന്ന് നമ്മുടെ കണ്ണുകളിലേക്ക് ലേറ്റ് അടിക്കുമ്പോൾ അത് നമ്മുടെ മൈൻഡ് നെ ആണ് ബാധിക്കുന്നത്. മൂന്നാമതായി നമ്മൾ ഉറക്കത്തിൽ നിന്നും പെട്ടെന്ന് പിടഞ്ഞ് എഴുന്നേൽക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രഷർ കൂടാൻ സാധ്യതയുണ്ട്.

അടുത്തതായി നമുക്ക് എല്ലാവർക്കും ഉള്ള ഒരു ദുശ്ശീലമാണ് ഉണർന്ന ഉടനെ മൊബൈൽ ഫോൺ നോക്കുക എന്നത്. ഇങ്ങനെ നമ്മൾ മൊബൈൽ ഫോൺ നോക്കുമ്പോൾ കാണുന്നത് നമ്മുടെ മനസ്സിനെ അലോസരപ്പെടുത്തുന്ന മെസ്സേജുകളും വാർത്തകളും ആണെങ്കിൽ അന്നത്തെ ദിവസം പോയി. ഒരിക്കലും രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത്. ഉണർന്ന ഉടനെ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇത്രയും കാര്യങ്ങൾ നമ്മുടെ ദിവസം നല്ലതാക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment