ഈ പഴത്തിന്റെ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞാൽ ഈ പഴം കഴിക്കാതിരിക്കില്ല.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെയാണ് നമ്മൾ മലയാളികളുടെ കാര്യം. ഒട്ടുമിക്ക ആളുകളുടെയും വീടുകളിലും കാണും പേരക്ക. വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ളതും വിറ്റാമിനുകൾ അടങ്ങിയതുമായ പേരക്കയെ നാം അവഗണിക്കാറാണ് ഉള്ളത്. വീട്ടുമുറ്റത്ത് നിൽക്കുന്ന പേരക്ക കഴിക്കാതെ മാർക്കറ്റിൽ പോയി വിലകൂടിയ പഴങ്ങൾ വാങ്ങി കഴിക്കുന്ന ശീലമാണ് നമുക്കുള്ളത്. നാരങ്ങയിലും നെല്ലിക്കയിലും അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളത് പേരക്കയിലാണ്.

അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കു കഴിക്കാൻ പറ്റുന്ന ഒരു പഴമാണ് പേരക്ക. പേരയിലയിലും ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും പേരക്ക കഴിക്കുന്നതിലൂടെ സഹായിക്കും. പേരക്ക തൊലിയോടെ കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള ഫൈബർ കണ്ടന്റ് പ്രമേഹ രോഗികളിൽ പ്രമേഹം കൂടാതെയും കുറയാതെയും നോർമൽ റേഞ്ചിൽ കൊണ്ടുപോകുന്നതിന് സഹായിക്കും.

വാഴപ്പഴത്തിനേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് പേരക്കയിലാണ് അതിനാൽ തന്നെ പൊട്ടാസ്യം കുറവുള്ള ആളുകൾക്ക് വാഴപ്പഴത്തിന് പുറമേ പേരക്കയും നിർദ്ദേശിക്കാം. ഗർഭിണികൾ പേരക്ക കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കും ബുദ്ധിവികാസത്തിനും നാഡി വ്യവസ്ഥയുടെ വളർച്ചയ്ക്കും സഹായിക്കും. മലബന്ധം കൊണ്ട് പ്രയാസപ്പെടുന്നവരിൽ മലബന്ധം കുറയ്ക്കുന്നതിന് ദിവസവും ഓരോ പേരൊക്കെ വീതം കഴിക്കുകയോ അല്ലെങ്കിൽ പേരയിലെ ഇട്ടു തിളപ്പിച്ച വെള്ളം വെറും വയറ്റിൽ.

കുടിക്കുന്നത് നല്ലതാണ്. ഗർഭിണികളിൽ ഉണ്ടാകുന്ന മലബന്ധവും ശോധനക്കുറവും ഇത് പരിഹരിക്കും. കൂടാതെ ജലദോഷം തലവേദന പനി തുടങ്ങിയവയ്ക്ക് പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവി കൊള്ളുന്നതും നല്ലതാണ്. വായയുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും പേരയില ഒരുപാട് സഹായിക്കുന്നുണ്ട്. മോണകൾക്ക് ഉണ്ടാകുന്ന പഴുപ്പ് പല്ലുവേദന വായിനാറ്റം പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ മഞ്ഞപ്പ് തുടങ്ങിയവയും വായ്പുണ്ണ് മുതലായവയും പേരയില കൊണ്ട് മാറ്റാവുന്നതാണ്. പേരക്ക കഴിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി.

വർദ്ധിക്കുകയും ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് പേരക്ക കഴിക്കുന്നത് വളരെ നല്ലതാണ്. രക്തക്കുഴലുകളിൽ അടിഞ്ഞുകൂടാനിടയുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും തന്മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നതിന് പേരക്ക സഹായിക്കും. ദിവസവും പേരക്ക കഴിക്കുന്നതിലൂടെ നമ്മുടെ നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും നമുക്ക് ഉണ്ടാകാൻ ഇടയുള്ള മാനസിക പിരിമുറുക്കങ്ങളെ തടയുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×