പല്ലുവേദനയാണോ നിങ്ങളുടെ പ്രശ്നം ഇതൊന്നു പരീക്ഷിച്ചു നോക്കൂ ഫലം ഉറപ്പ്..

കുട്ടികളിലും മുതിർന്നവരിലും എല്ലാം ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. പല്ലിന് പോട് വരുമ്പോഴാണ് പല്ല് വേദന ഉണ്ടാകുന്നത്. രണ്ടു നേരവും പല്ല് തേച്ച് വൃത്തിയാക്കണം. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകളുടെ ഗ്യാപ്പിൽ ഇരുന്നു ബാക്ടീരിയകൾ വരുമ്പോഴാണ് പല്ലിന് പോട് ഉണ്ടാകുന്നത്. ഇത്തരത്തിൽ പല്ലിന് കേടുകൾ സംഭവിക്കുമ്പോൾ അമിതമായി വേദന അനുഭവപ്പെടുന്നു.

ഇത്തരം പല്ലുവേദനയെ നമുക്ക് ഹോം റെമഡിയിലൂടെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നമുക്ക് അടുക്കളയിൽ ഉള്ള കുറച്ച് സാധനങ്ങൾ മാത്രം മതി. അതിനായി അഞ്ചോ ആറോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം അത് നല്ല വെണ്ണ പോലെ അരച്ചെടുക്കുക. വെളുത്തുള്ളി നല്ല ഒരു അണുനാശിനിയാണ്. മാത്രമല്ല ഇതിൽ ധാരാളം ആന്റി ഒക്സിഡന്റ്‌സ്.

അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പല്ലുവേദന മാറുന്നതിന് വെളുത്തുള്ളി ഒരുപാട് ഗുണം ചെയ്യുന്നു. വെളുത്തുള്ളി യോടൊപ്പം നമ്മൾ ചേർക്കുന്നത് മഞ്ഞൾപൊടിയാണ്. മഞ്ഞൾ പൊടിയും വെളുത്തുള്ളിയെ പോലെ നല്ല ഒരു അണുനാശിനിയാണ്. അരച്ചുവെച്ച വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് അഞ്ചോ ആറോ തുള്ളി നാരങ്ങയുടെ നീര് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇത് ചെറിയ ബോൾ ആക്കി വേദനയുള്ള പല്ലിന്റെ പോടിൽ വയ്ക്കുക. 15 മിനിറ്റിനു ശേഷംഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ നന്നായി വായ കഴുകുക. ശേഷം നോർമൽ വാട്ടർഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ മൂന്ന് നാല് തവണ ചെയ്താൽ പല്ലുവേദന പൂർണ്ണമായും അകറ്റാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment