കാൽസ്യക്കുറവ് മൂലം നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം എന്ന് നോക്കൂ.

നമ്മുടെ ശരീരത്തിലെ എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ആവശ്യമായിട്ടുള്ള ഘടകമാണ് കാൽസ്യം. എല്ലുകളുടെയും പല്ലുകളുടെയും ബലം കൂട്ടുന്നതിനും കണ്ണിന്റെ കാഴ്ച ശക്തിക്കും ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങൾക്കും കാൽസ്യം ആവശ്യമാണ്. കാൽസ്യത്തിന്റെ അഭാവം നമ്മുടെ ശരീരത്തിലെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകും. പ്രധാനമായും കാൽസ്യക്കുറവുള്ള ആളുകളിൽ പ്രധാനമായും കാണുക.

സന്ധികളിലെ വേദനയും പ്രയാസങ്ങളും ആണ്. ഇത് മൂലം നടക്കാനുള്ള ബുദ്ധിമുട്ട് വേദന കടച്ചിൽ നീർക്കെട്ട് മുതലായവ ഉണ്ടാകുന്നു. കാൽസ്യക്കുറവ് മൂലം ശരീരത്തിന്റെ പലഭാഗങ്ങളിലായി വേദനകൾ അനുഭവപ്പെടുകയും നഖം മുടിയും തുടങ്ങിയവയിൽ പ്രകടമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. കുട്ടികളിൽ വയറുവേദന കാൽ വേദന കടച്ചിൽ തുടങ്ങിയവയും കാണപ്പെടുന്നു. ചർമ്മത്തിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ നമ്മൾ ചിന്തിക്കാത്ത പല ബുദ്ധിമുട്ടുകളും കാൽസ്യക്കുറവ് കൊണ്ടു ഉണ്ടാകാറുണ്ട്.

ഓർമ്മക്കുറവ്, ഉറക്കക്കുറവ്, ടെൻഷൻ ഡിപ്രഷൻ മുതലായവയും കാൽസ്യം കുറവുകൊണ്ട് സംഭവിക്കാവുന്നതാണ്. കൂടാതെ പല്ലുകൾക്ക് ബലക്കുറവ് കൃത്യമായി പല്ല് വളരാതിരിക്കൽ, പല്ല് പൊട്ടി പോവുക, തുടർച്ചയായി ഉണ്ടാകുന്ന മോണ പഴുപ്പ്, മുതലായവ കാൽസ്യക്കുറവ് മൂലം ഉണ്ടാകുന്നതാണ്. സ്ത്രീകളിൽ ആർത്തവ സംബന്ധമായി ഉണ്ടാകുന്ന ദേഷ്യം വിഷാദം ഉൽക്കണ്ട തുടങ്ങിയ ബുദ്ധിമുട്ടുകളും കാൽസ്യക്കുറവ് മൂലം ഉണ്ടാകുന്നതാണ്. നമ്മുടെ ശരീരത്തിൽ കാൽസ്യം ഏറ്റവും കൂടുതൽ ശേഖരിച്ചു വെക്കപ്പെടുന്നത്.

എല്ലുകളിലാണ്. അതിനാൽ കാൽസ്യക്കുറവ് ഏറ്റവും കൂടുതൽ നമ്മളെ ബാധിക്കുന്നത് എല്ലുകളെയാണ്. വൈറ്റമിൻ ഡി ലഭിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ കാൽസ്യവും ലഭിക്കുന്നു. അതിനാൽ വെയിൽ കൊള്ളുന്നത് വൈറ്റമിൻ ഡി കിട്ടുന്നതിന് സഹായിക്കും. കൂടാതെ വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Comment