പലരും ഇന്ന് വളരെയധികം ഭയപ്പെടുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ. നമ്മുടെ ജീവിതശൈലിയെ ബന്ധപ്പെടുത്തി വരുന്ന അസുഖങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടുതരം കൊളസ്ട്രോൾ ആണ് ശരീരം ഉത്പാദിപ്പിക്കുന്നത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഘടകമാണ് നല്ല കൊളസ്ട്രോൾ. നല്ല കൊളസ്ട്രോൾ കുറയുകയും ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്യുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ബ്രെയിൻ സ്ട്രോക്ക് മുതലായവയ്ക്കും കാരണമാകും.
നാം കഴിക്കുന്ന ഭക്ഷണത്തിൽ കൊളസ്ട്രോൾ കുറവാണെങ്കിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കൊളസ്ട്രോൾ കരളിൽ ഉൽപാദിപ്പിക്കുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിനുകൾ ഉൽപാദിപ്പിക്കുന്നതിനും ഹോർമോണുകളുടെ ഉൽപാദനത്തിനും ശരീരത്തിൽ കൊളസ്ട്രോൾ ആവശ്യമാണ്. ശരീരത്തിലെ എച്ച് ഡി എൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രധാനമായും രണ്ടു മാർഗങ്ങളാണ് ഉള്ളത്. ഒന്ന് ഭക്ഷണത്തിലൂടെയും രണ്ട് നല്ല വ്യായാമവും. എച്ച് ഡി വർദ്ധിപ്പിക്കാൻ ഒലിവോയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. സാലഡിന്റെ കൂടെയും മറ്റെന്തെങ്കിലും ആഹാരങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ കൂടെയോ ഒലിവോയിൽ.
ചേർക്കുന്നത് ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉൽപാദിപ്പിക്കാൻ സഹായിക്കും. അടുത്തതായി കാർബോഹൈഡ്രേറ്റ് കുറവുള്ള ആഹാരങ്ങൾ ശീലമാക്കുക. അടുത്തത് നമ്മുടെ എല്ലാം പ്രിയപ്പെട്ട വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ളത് സ്റ്റാച്ചുറേറ്റഡ് ഫാറ്റ് ആണ്. എന്നാൽ വെളിച്ചെണ്ണയുടെ ഉപയോഗം വളരെയധികം ഹൃദയത്തിന് ഉപകാരപ്പെടുന്നു. അടുത്തതായി പർപ്പിൾ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിൽ അടങ്ങിയിട്ടുള്ള അന്റോജിനിൻ എന്ന ഘടകം ശരീരത്തിലെ നീർക്കെട്ടിനെ കുറയ്ക്കുന്നതിന് സഹായിക്കും. അതിനാൽ നിറത്തിലുള്ള വഴുതന ക്യാബേജ് തുടങ്ങിയവയും ബ്ലാക്ക് ബെറി ബ്ലൂബെറി തുടങ്ങിയവയും.
കിട്ടാവുന്ന തരത്തിലുള്ള പർപ്പിൾ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം. കൂടാതെ എച്ച്ഡിൽ വർദ്ധിപ്പിക്കുന്നതിനായി ഒമേഗ ത്രീ ഫാറ്റി ആസീഡ്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതായത് ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വെജിറ്റേറിയൻസ് ആയ ആളുകൾ ആണെങ്കിൽ അവർക്ക് ഒമേഗാ ത്രീ സപ്ലിമെന്റ് ഉപയോഗിക്കാവുന്നതാണ്. പുകവലി തുടങ്ങിയവ ഉള്ളവർ ആണെങ്കിൽ അവർ തീർച്ചയായും ആ ശീലം ഉപേക്ഷിക്കണം. എങ്കിൽ മാത്രമേ ശരീരത്തിലെ കൊളസ്ട്രോളിന്റെ ലെവൽ കുറയുകയുള്ളൂ. കൂടാതെ അമിതഭാരം ഉള്ളവർ ആണെങ്കിൽ തീർച്ചയായും നല്ല ഒരു വ്യായാമം ശീലമാക്കി ഭാരം കുറയ്ക്കേണ്ടതാണ്. ഫ്രഞ്ച് ഫ്രൈസ് പോപ്കോൺ തുടങ്ങിയവ ദോഷം ചെയ്യും. അതിനാൽ കൊളസ്ട്രോൾ കുറയ്ക്കണമെങ്കിൽ അവയുടെ ഉപയോഗം കുറയ്ക്കണം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.