മുടി പൊട്ടുന്നത് മാറി മുടി തഴച്ചു വളരാൻ ഈ ടിപ്പ് മതി.

മുടി തഴച്ചു വളരാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. മുടി സൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകം ആണെന്ന് നാം വിശ്വസിക്കുന്നു. നല്ല മുടിക്കും മുടി തഴച്ചു വളരാനും മാത്രമല്ല തലയിലെ താരൻ മാറാനും പല തരത്തിലുള്ള മരുന്നുകളും, നാം തിരഞ്ഞെടുക്കാറുണ്ട്. ഇതിൽ പല മരുന്നുകളും നമുക്ക് ദോഷമായി ബാധിക്കാറുണ്ട്.

എന്നാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന, മുടി വളരാൻ സഹായിക്കുന്ന ഒരു ടിപ്പ്. അതിനായി ഒരു ബൗളിൽ നാല് സ്പൂൺ അരി, ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക ഇത് കഴിഞ്ഞ് 20 മിനിട്ടിനു ശേഷം ഇതിലേക്ക് രണ്ടുമൂന്ന് ചെറിയ ഉള്ളി തൊലി കളഞ്ഞ് മുറിച്ച് ഇട്ടു കൊടുക്കുക.ശേഷം ഇത് രണ്ട് കപ്പ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.അഞ്ചു മിനുട്ട് ഇത് തിളപ്പിച്ച്‌ എടുക്കുക.

പിന്നീട് ഇത് ഒരു പത്രത്തിലേക്ക് അരിച്ചെടുക്കുക . ഇതാണ് ഈ മരുന്നിന്റെ ചേരുവ. ഇങ്ങനെ തിളപ്പിച്ചെടുത്ത ചേരുവ 4 മണിക്കൂർ വയ്ക്കുക. ശേഷം ചൂടാറിയ ശേഷം മാത്രം തലയിൽ തേച്ചു കൊടുക്കുക.ഇത് ഏകദേശം ഒരു ആഴ്ച വരെ ഉപയോഗിക്കുക . ഓരോ തവണ ഉപയോഗിക്കുമ്പോളും ഉണ്ടാകുന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും. ഇത് തലയിൽ തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള ഫലം തരും. കൃത്യമായി ഇത് ദിവസവും ഉപയോഗിക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു മരുന്ന്.

കൂടിയാണിത്. ചെറുപ്പക്കാർ മുതൽ പ്രായമായവർക്ക് വരെ ഉപയോഗിക്കാവുന്നതും കൂടിയാണ്. മുടി വളരാൻ മാത്രമല്ല തലയിലെ മറ്റു പ്രശ്ങ്ങളായ താരൻ , പേൻ ശല്യം എന്നിവയും തടയാൻ സഹായിക്കുന്നു . മുടി വളരാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉത്തമയായ രീതിയാണ് ഇത് . മുടിയുടെ ആരോഗ്യത്തിനായാലും നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഉത്പ്പന്നമായതിനാൽ ഏറെ ഗുണകരമാണ്. ഇങ്ങനെ ചെയ്ത് നോക്കുന്നത് നിങ്ങളുടെ മുടിക്ക് ഒത്തിരി ഗുണം ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ട് നോക്കൂ.