വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ ഉപയോഗിക്കേണ്ട വിധം. തെറ്റ് ചെയ്യരുത്

ഇന്ന് ശരീരം നല്ല രീതിയിൽ ശ്രദ്ധിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും. ഇതിനായി പല തരത്തിലുള്ള ട്രീട്മെന്റുകളും നമ്മൾ എടുക്കാറുണ്ട്. എന്നാൽ ഇതിൽ പലതും നമ്മുടെ ശരീരത്തെ കൂടുതൽ മോശമായി ബാധിക്കുന്ന എന്നതാണ് യാഥാർഥ്യം. നമ്മൾ ഉപയോഗിക്കുന്ന പല തരത്തിലുള്ള ഉത്പന്നങ്ങൾ ഒരുപാട് കെമിക്കലുകൾ നിറഞ്ഞതാണ്. ഇത് നമുക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നു.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ മാറാനായി വിറ്റാമിൻ ഇ ക്യാപ്‌സുൾ ഓയിൽ ഉപയോഗിച്ചാൽ മതി. നമ്മുടെ ശരീരത്തിലെ ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹരമാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇ ക്യാപ്‌സുൾ രണ്ട് എണ്ണം എടുക്കുക ഇത് പൊട്ടിച്ചു ഇതിന് ഉള്ളിലെ ഓയിൽ ഒരു പാത്രത്തിൽ ഒഴിക്കുക. കുറച്ചു ഓയിൽ അതിൽ തന്നെ ബാക്കി വയ്ക്കുക ഇത് ഉപയോഗിച്ച് മുഖത്തും കഴുത്തിലും തുടങ്ങിയ ശരീര ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക.

നന്നായി പുരട്ടിയ ശേഷം 10,15 മിനുട്ട് നേരം വയ്ക്കുക.15 മിനുട്ട് കഴിഞ്ഞ ശേഷം വെള്ളംകൊണ്ട് ഇത് മസ്സാജ് ചെയ്ത് കൊടുക്കുക. പിന്നീട് റോസ് വാട്ടർ മുക്കിഎടുത്ത ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച് കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം വീണ്ടും നേരത്തെ ബാക്കി വച്ച വളരെ കുറച്ചു ഓയിൽ ഒന്ന് കൂടെ തേച്ചു കൊടുക്കുക ഇത് കഴുകി കളയേണ്ടതില്ല. നമ്മുടെ മുഖത്തെ പാടുകൾ മാറാനും ഭംഗിയോടെ ഇരിക്കാനും ഇത് സഹായിക്കും. ഏത് മെഡിക്കൽ ഷോപ്പിൽ പോയാലും കിട്ടുന്ന ഒന്നാണ് വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ.

അത് ഉപയോഗിക്കുന്ന വിധം അറിഞ്ഞിരിക്കുക എന്നതും ആവശ്യമാണ്.വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്ന് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന ഈ വഴി നമുക്ക് നല്ല രീതിയിലുള്ള ഗുണം തരും. ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് ഉത്തമാണ്. കൃത്യമായ രീതിയിൽ വിറ്റാമിൻ ഇ ക്യാപ്‌സ്യുൾ മാത്രം ഉപയോഗിച്ചാൽ മതി നല്ല മാറ്റം ഉണ്ടാകാൻ. ഈ ഒരു വഴിയിലൂടെ നമുക്ക് നമ്മുടെ ശരീരത്തെ സുന്ദരമായി വെക്കാൻ കഴിയും. വിറ്റാമിൻ ഇ യുടെ ഗുണവും ഉപയോഗ രീതിയും സംബന്ധിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ്.