പലരുടെയും ആത്മവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. നമ്മുടെ സമൂഹത്തിൽ പലരും ഈ പ്രശ്നങ്ങൾ നേരിടുന്നവരാണ്. നമ്മുടെ ചില ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മാത്രമാണ് വയനാറ്റം ഉണ്ടാകുന്നത്. അസിഡിറ്റി നെഞ്ചേരിചിൽ പുളിച്ചത് തികട്ടൽ എന്നിവ മൂലമാണ് വായനാറ്റം ഉണ്ടാകുന്നത്.കൂടാതെ വായിലും തൊണ്ടയിലും ശ്വാസകോശങ്ങളിലും ഉണ്ടാകുന്ന അണുബാധയെ തുടർന്നും വയനാറ്റം.
ഉണ്ടാകാറുണ്ട്. അമിതമായി വായനാറ്റം ഉള്ളവർക്ക് വീട്ടിൽ തന്നെ ഒരു മൗത്ത് വാഷ് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഒന്നാമത്തെ വിദ്യ എന്ന് പറയുന്നത് ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇത് ഉപയോഗിച്ച് രാത്രി ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകുക. ഇത് വായിലെ അണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കും.
രണ്ടാമത്തേത് നമ്മുടെ വീടുകളിൽ എല്ലാം സലാഡ് ഉണ്ടാക്കാനും മറ്റുമായി നാം കുക്കുമ്പർ വാങ്ങാറുണ്ട്. ഇത് വൃത്താകൃതിയിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഭക്ഷണത്തിനുശേഷം വായിൽ 30 സെക്കൻഡ് ഇത് വയ്ക്കുക. അതിനുശേഷം എടുത്തു കളയാം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വായിൽ ഉള്ള ബാക്ടീരിയകളെ നശിപ്പിക്കാനും വായനാറ്റം അകറ്റാനും സാധിക്കും.
നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി കിട്ടുന്ന ഒരു ഔഷധഗുണമുള്ള സസ്യമാണ് വെറ്റില. വയനാറ്റത്തിന് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വെറ്റില ഇട്ട് നന്നായി തിളപ്പിച്ചതിനുശേഷം ഇത് കവിൾ കൊള്ളുക. അടുത്തതായി പേരയുടെ തളിരില അഞ്ചാറെണ്ണം എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു നുള്ള് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കവിൾ കൊള്ളുകയാണെങ്കിൽ വായ്നാറ്റം പൂർണ്ണമായും മാറ്റാൻ കഴിയും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.