ഉപ്പൂറ്റി വേദന പൂർണമായും മാറ്റിയെടുക്കാൻ ഈ ഒരു ഇല മാത്രം മതി.

ഇന്ന് വളരെയധികം ആളുകളും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് രാവിലെ ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്ന ഉപ്പൂറ്റി വേദന. കഠിനമായ വേദന കാരണം കാല് നിലത്തു കുത്തി നടക്കുന്നതിനു വളരെയധികം പ്രയാസപ്പെടുന്നു. എന്നാൽ കുറച്ചു നടന്നു കഴിഞ്ഞാൽ ആശ്വാസം ലഭിക്കുകയും ചെയ്യും. എന്താണ് ഇതിനു കാരണം എന്ന് നോക്കാം. നമ്മുടെ കാലിന്റെ മടമ്പിൽ നിന്നും വിരലുകളിലേക്ക് നേർത്ത കുറച്ച് പേശികൾ ഉണ്ട്. അവയിൽ നീർക്കെട്ട് ഉണ്ടാവുകയും അവ ചുരങ്ങുകയും ചെയ്യുമ്പോൾ ആണ് കാലിൽ അടിയിൽ ഇത്തരത്തിൽ വേദന ഉണ്ടാകുന്നത്.

കൂടാതെ മടമ്പിന്റെ എല്ലിൽ സൂചിമുന പോലെ എല്ല് വളരുകയും ചിലരിൽ ഉണ്ടാകാറുണ്ട് ഇതുകൊണ്ട് ഉപ്പൂറ്റി വേദന അനുഭവിക്കുന്ന ആളുകളും ഉണ്ട്. പ്രധാനമായും ഇത് ഉണ്ടാകുന്നത് അധികസമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കാണ്. വീട്ടമ്മമാരിലും ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടാതെ ഹീലുകൾ അധികമുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നവർക്കും ഒരു സൈഡിലേക്ക് മാത്രം പാദങ്ങൾ ചെരിഞ്ഞു നടക്കുന്നവർക്കും ഇത്തരം വേദനകൾ ഉണ്ടാകുന്നുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങിനിർത്തുന്നത് .

നമ്മുടെ കാലുകളാണ്. അതിനാൽ തന്നെ അമിതവണ്ണം ഉള്ള ആളുകളിലും ഈ ബുദ്ധിമുട്ട് കണ്ടുവരുന്നു. കൂടാതെ പ്രായം കൂടുന്തോറും പേശികളുടെ ബലം കുറയുന്നത് കൊണ്ടും ഇത്തരം വേദനകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ ആഗിരണം ശരിയായ രീതിയിൽ നടക്കുന്നില്ല എങ്കിലും ഇതിനെ കാരണമാകും. തണുത്ത പ്രതലത്തിലൂടെ നടക്കുമ്പോഴും തണുപ്പുള്ള കാലാവസ്ഥയിലും ഈ വേദനയുടെ വ്യാപ്തി വർധിക്കുന്നു. മസിലുകൾക്ക് റിലാക്സ് ലഭിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ കാലുകൾക്ക്.

നൽകേണ്ടത് ആവശ്യമാണ്. അതിനായി എഴുന്നേറ്റ ഉടനെ ബെഡിലിരുന്ന് കൊണ്ട് ചെയ്യാവുന്ന വ്യായാമങ്ങൾ നോക്കാം. കാലുകൾ നിവർത്തി വെച്ച് ഉപ്പൂറ്റി ബെഡിൽ അമർത്തി വിരലുകൾ മാത്രം മുകളിലോട്ടും താഴേക്കും അനക്കുക. ബോട്ടിലിൽ ഐസ് ആക്കി അത് രാവിലെ എണീറ്റ് ഉടനെ കാലിന്റെ അടിയിൽ വെച്ച് ഉരുട്ടുക. ഐസ് പാക്ക് വയ്ക്കുന്നത് വേദന കുറയ്ക്കുന്നതിനും.

നീർക്കെട്ട് കുറയ്ക്കുന്നതിനും സഹായിക്കും. കാൽസ്യം ഡെഫിഷ്യൻസി തടയുന്നതിന് വേണ്ടി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കുക. കൂടാതെ ഉലുവ വറുത്തുപൊടിച്ച് കർപ്പൂരാദി എണ്ണയിൽ ചാലിച്ച് പുരട്ടുന്നത് ഇത്തരം വേദനിക്കുള്ള പരിഹാരമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.