നമ്മളിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ളതാണ് വെരിക്കോസ് വെയിൻ. അമിതവണ്ണം ഉള്ളവരിലും ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും ആണ് ഈ അസുഖം കണ്ടുവരുന്നത്. സ്ത്രീകളിൽ ഗർഭകാലത്ത് വെരിക്കോസ് വെയിൻ ഉണ്ടാകാറുണ്ട് എന്നാൽ ഗർഭകാലത്തിനുശേഷം അത് തന്നെ മാറാറുമുണ്ട്. 30% പേരിൽ മാത്രമാണ് വെരിക്കോസ് വെയിൻ അസുഖമായി തുടരാറുള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. കാലുകളിലെ ഞരമ്പുകൾക്ക് ബലഹീനത സംഭവിക്കുകയും തന്മൂലം രക്തം പാസിയാതെ വരുകയും ഞരമ്പുകളിൽ രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയ്ൻ. കാലിലെ ഞരമ്പുകൾ തടിച്ചു വീർക്കുക, കാലുകൾക്ക് നിറ വ്യത്യാസം ഉണ്ടാവുക, വെരിക്കോസ് വെയിൻ ഉള്ള കാലുകളിൽ അമിതമായി ചൊറിച്ചിൽ ഉണ്ടാവുക.
തുടങ്ങിയവയാണ് വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ. ഇങ്ങനെ ചൊറിഞ്ഞുണ്ടാകുന്ന മുറിവിൽ നിന്നും രക്തസ്രാവം ഉണ്ടാവുകയും മുറിവ് ഉണങ്ങാതെ വലുതായി കൊണ്ടിരിക്കലും വെരിക്കോസ് വെയിൻ ലക്ഷണമാണ്. കാലുകൾക്ക് അമിതമായ വേദനയും കടച്ചിലും അനുഭവപ്പെടും. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ വെരിക്കോസ് വെയിൻ മരുന്നു കൊണ്ട് മാറാവുന്നതാണ്. എന്നാൽ അതിന്റെ മൂർദ്ധ അവസ്ഥയിൽ എത്തുമ്പോൾ ഓപ്പറേഷൻ അല്ലാതെ മറ്റൊരു മാർഗം ഇല്ല. തുറന്ന ഓപ്പറേഷൻ മുഖേന ഞരമ്പുകളിൽ .
കെട്ടിക്കിടക്കുന്ന ചീത്ത രക്തത്തെ പുറത്തെടുക്കൽ ആയിരുന്നു പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന ചികിത്സ. എന്നാൽ ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ ചികിത്സാരംഗത്ത് പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. കീഹോൾ സർജറിയിലൂടെയും ഇപ്പോൾ വെരിക്കോസ് വെയിൻ സർജറി ചെയ്യാം. ഇതുകൊണ്ട് റസ്റ്റ് എടുക്കേണ്ട ആവശ്യമില്ല. മുറിവിന്റെ പാടുകളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ വെരിക്കോസ് വെയിൻ മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.