മുഖം വെളുക്കാൻ പല വഴികളും നമ്മൾ അന്വേഷിക്കാറുണ്ട്. എന്നാൽ പലതിനും പല സൈഡ് എഫക്റ്റും ഉണ്ടാകുന്നത് നമ്മളെ നിരാശപെടുത്താറുണ്ട് . അതുകൊണ്ടുതന്നെ പലരും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നുപോലുമുണ്ട് . പാർശ്വ ഫലങ്ങൾ ഇല്ലാത്ത വഴികൾ നമ്മൾക്ക് അത്രകണ്ട് സുപരിചിതമല്ല . എന്നാൽ വെറും കാപ്പി പൊടി ഉപയോഗിച്ചു കൊണ്ട് മുഖം നല്ല രീതിയിൽ വെളുക്കും.
നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഈ രഹസ്യം അറിയില്ല. ചെറിയൊരു ഫേഷ്യൽ തന്നെയാണ് കാപ്പി പൊടി ഉപയോഗിച്ചു ചെയ്യുന്നത് . അര ടീ സ്പൂൺ കാപ്പി പൊടി നല്ലവണ്ണം വൃത്തിയാക്കി വച്ച ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് അര ടീ സ്പൂൺ പഞ്ചസാര മിക്സ് ആക്കിയതിനു ശേഷം ഒരു ടീ സ്പൂൺ ഒലിവു ഓയിൽ ചേർത്ത ഒന്നുകൂടി മിക്സ് ആക്കുക . ഇത് മുഖത്തു പതിയെ സ്ക്രബ്ബ് ചെയ്യുക.
ഇങ്ങനെ ആകിയതിനു ശേഷം അഞ്ച് മിനിറ്റിനു ശേഷം കഴുകി കളയുക. ആ സമയത് തന്നെ മുഖം തിളങ്ങിയ പോലെ ഉണ്ടാവും. ശേഷം ഒരു ടേബിൾ സ്പൂൺ കാപ്പി പൊടിയും ഒരു ടേബിൾ സ്പൂൺ അരിമാവും കൂട്ടി മിക്സ് ആക്കുക . അതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടീ സ്പൂൺ തേനും മിക്സ് ആക്കുക. ഈ മിശ്രിതം മുഖത്തു മാസ്ക് പോലെ അപ്ലൈ ചെയ്യുക. ശേഷം പതിനഞ്ച് മിനിറ്റിനുശേഷം കഴുകി കളയുക.
ഈ രണ്ടു ഘട്ടങ്ങളും ചെയ്യേണ്ടതാണ്. മൂന്നു ദിവസം തുടർച്ചയായി ഒരേപോലെ ചെയ്ത നോക്കുകയാണെങ്കിൽ കാര്യമായ ഫലം ലഭിക്കും. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണാൻ സാധിക്കും എന്നതിനാൽ ഏറെ സ്വീകാര്യമാവാൻ പോകുന്ന ഒരു വിദ്യ കൂടിയാണിത് . കൂടുതൽ സമയം ഇതിന് എടുക്കുന്നില്ല എന്നതും നല്ലൊരു കാര്യമാണ് . പെട്ടെന്ന് ആവശ്യം വരുന്ന സന്ദർഭങ്ങളിൽ കാര്യക്ഷമമായ മാറ്റം പ്രതീക്ഷിച്ച കൊണ്ട് ചെയ്യാൻ സാധിക്കുന്നു എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ് . കൂടുതൽ വിശദമായ വിവരങ്ങൾക്കായി ചുവടെയുള്ള വീഡിയോ കാണുക.