നിങ്ങളുടെ വീട്ടിൽ ചൂൽ ഇരിക്കുന്ന സ്ഥലം ശരിയല്ലെങ്കിൽ നിങ്ങളുടെ കുടുംബം നശിക്കാൻ ഇടയുണ്ട്.

വാസ്തു സംബന്ധമായ കാര്യങ്ങളിൽ വിശ്വാസമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നമ്മുടെ വീടുകളിൽ ഓരോ സാധനങ്ങൾ സൂക്ഷിക്കുന്നതിനും അതിന്റെ തായ് വാസ്തുപരമായ സ്ഥാനങ്ങൾ ഉണ്ട്. ഇത് പാലിക്കാത്തതുകൊണ്ട് നമ്മുടെ കുടുംബത്തിൽ പല ബുദ്ധിമുട്ടുകളും വന്നുചേരും. എന്നാൽ പലരും ഇത് നിസ്സാരമായി കാണുന്നത് കൊണ്ട് അവ വിട്ടുമാറാതെ നമ്മുടെ കുടുംബത്തിൽ തന്നെ നിലനിൽക്കും. പണനഷ്ടം കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹം അപകടങ്ങൾ അസുഖങ്ങൾ അങ്ങനെ പല ബുദ്ധിമുട്ടുകളും വന്നുചേരാൻ.

സാധ്യതയുണ്ട്. ഇത്തരത്തിൽ നമ്മൾ നിസ്സാരമായി കണക്കാക്കപ്പെടുന്ന പല പ്രശ്നങ്ങളും പിന്നീട് വലിയ പ്രശ്നങ്ങളായി മാറുന്നു. നാം വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂലിനും ഓരോ സ്ഥാനങ്ങൾ ഉണ്ട്. നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു വസ്തുവാണ് ചൂല്. വാസ്തുപരമായി ധനസംബന്ധമായ കാര്യങ്ങളെ വളരെയധികം ബാധിക്കുന്ന ഒരു വസ്തുവാണ് ചൂല്. ചൂല് വെക്കുന്ന ദിശയും ചൂല് ഉപയോഗിക്കുന്നതും വളരെയധികം ധനപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വാസ്തുശാസ്ത്രപ്രകാരം ചൂല് സൂക്ഷിക്കുന്നതിന്.

വീട്ടിൽ ഓരോ സ്ഥാനങ്ങൾ ഉണ്ട്. വീടിന്റെ പരിസരത്തും അവിടെയും ആയി ചൂല് അലക്ഷ്യമായി ഇടുവാൻ പാടുള്ളതല്ല. കൂടാതെ വടക്കു കിഴക്കേ മൂലയിൽ ചൂല് സൂക്ഷിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം പാടുള്ളതല്ല. വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയെ പറയുന്ന പേരാണ് കന്നിമൂല. അതുപോലെതന്നെ തെക്കുകിഴക്കേ മൂലയെ പറയുന്ന പേരാണ് അഗ്നിമൂല. വാസ്തുശാസ്ത്രപ്രകാരം ഈ മൂന്ന് സ്ഥലങ്ങളിലും ചൂല് സൂക്ഷിക്കുവാൻ പാടുള്ളതല്ല. ഇത് ധനപരമായ പ്രശ്നങ്ങൾ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കും. അതുപോലെതന്നെ കോണിയുടെ ചുവട്ടിൽ ചൂലുകൾ ചെരുപ്പുകൾ.

ഉപയോഗശൂന്യമായ മറ്റു വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് വാസ്തുപരമായി പാടുള്ളതല്ല. കൂടാതെ തേഞ്ഞുപോയ ചൂല് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും തെറ്റാണ്. ഉപയോഗശൂന്യമായ ചൂല് അലക്ഷ്യമായി വലിച്ചെറിയാതെ സൂക്ഷ്മമായി നശിപ്പിക്കുവാൻ ശ്രമിക്കുക. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ചൊവ്വ വെള്ളി ദിവസങ്ങളിൽ ചൂല് നശിപ്പിക്കുവാൻ പാടുള്ളതല്ല. അതുപോലെതന്നെ പുതിയതായി ചൂൽ വാങ്ങി ഉപയോഗിക്കുമ്പോൾ അതേപടി ഉപയോഗിക്കാതെ അല്പം വെള്ളം തെളിച്ചു ശുദ്ധി വരുത്തിയതിനുശേഷം ഉപയോഗിക്കുന്നത്.

ധനപരമായ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. കൂടാതെ വാസ്തുപരമായി ചൂല് സൂക്ഷിക്കുന്നതിന് നമ്മുടെ വീട്ടിൽ ഏറ്റവും അനുയോജ്യമായ സ്ഥലം വായു മൂലയാണ്. വീടിന്റെ വടക്കു പടിഞ്ഞാറ് മൂലയാണ് വായു മൂല. ചുമരിൽ കുത്തി ചാരി വയ്ക്കാതെ നിലത്ത് നിലം പറ്റി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.