നമ്മുടെ സമൂഹത്തിലെ ചിലരിലെങ്കിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് പാലുണ്ണി അരിമ്പാറ തുടങ്ങിയവ. ഇവ കൂടുതലും കുട്ടികളിലാണ് കാണാറുള്ളത്. ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ തടയുന്നതിന് പല മാർഗങ്ങളും ഇന്ന് നമുക്ക് ചെയ്യാൻ സാധിക്കും. ബ്യൂട്ടിപാർലറുകളിൽ പോയി ഇവ പറിച്ചു കളയുന്നതിനും കരിച്ചു കളയുന്നതിനും പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇവ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുകയും ചിലവ് കൂടുകയും ചെയ്യുന്ന ഒന്നാണ്. അമിതവണ്ണം ഉള്ളവരിൽ കൂടുതലായും കഴുത്തിന്റെ സൈഡിലും.
മുഖത്തും എല്ലാം പാലുണ്ണി കണ്ടുവരുന്നു. എന്നാൽ അരിമ്പാറ കൈകളിലും കാലുകളിലും ആണ് ഉണ്ടാകാറുള്ളത്. അരിമ്പാറയും പാലുണ്ണിയും പെട്ടെന്ന് ഒഴിവാക്കാൻ സാധിക്കുന്ന നാച്ചുറൽ ടിപ്സാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരല്ലി വെളുത്തുള്ളി എടുത്ത് കമ്പിയിൽ കോർത്ത് ചൂടാക്കിയതിനുശേഷം അരിമ്പാറയുടെ മുകളിൽ വെക്കുക. ഇത് അപ്പോൾ തന്നെ അരിമ്പാറ കഴിഞ്ഞു പോകുന്നതിനു സഹായിക്കും. എന്നാൽ കുട്ടികളിൽ ആണെങ്കിൽ ചൂടോടെ ഉപയോഗിക്കുന്നത് പ്രശ്നമാകും. അതിനാൽ ചൂടാക്കിയ ഉള്ളി തണുക്കുന്നത് വരെ കാത്ത് അരിമ്പാറയുടെ.
മുകളിൽ വെച്ച് കെട്ടുക. രണ്ടു മണിക്കൂറിനു ശേഷം ഇത് വീണ്ടും എടുത്ത് ചൂടാക്കി ആറിയതിനു ശേഷം വീണ്ടും കെട്ടിവയ്ക്കുക. കൂടാതെ ഒരു കഷണം സവാള വട്ടത്തിൽ അരിഞ്ഞത് എടുക്കുക. അരിമ്പാറയുടെ മുകളിൽ സവാള മെല്ലെ ഉരച്ചു കൊടുക്കുക. ഇതും അരി കുഴഞ്ഞു പോകുന്നതിന് സഹായിക്കും. കൂടാതെ ഒരു കഷണം ഇഞ്ചി എടുത്ത് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെ മുകളിൽ ഉരസുകയാണെങ്കിൽ തുടർച്ചയായി ഇങ്ങനെ ചെയ്താൽ ഒരാഴ്ചക്കുള്ളിൽ അരിമ്പാറ പൂർണമായും പോകും. ഇനി പാലുണ്ണിയാണ് പൂർണ്ണമായും മാറ്റേണ്ടത്.
എങ്കിൽ ആയുർവേദ ഔഷധ കടകളിൽ നിന്നും ലഭിക്കുന്ന ഇരട്ടിമധുരം തേനോ നെയ്യോ ചേർത്ത് വറുത്തരയ്ക്കുക. ഇത് പലപ്രാവശ്യമായി പാലുണ്ണിയുടെ മുകളിൽ പുരട്ടി കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് പാലുണ്ണി പാടെ പോകുന്നതിനു സഹായിക്കും. അതുപോലെതന്നെ പാലുണ്ണി മാറ്റാനുള്ള മറ്റൊരു ഉപാധിയാണ് ആപ്പിൾ സൈഡ് വിനഗർ. ഒരു പഞ്ഞിയിൽ അല്പം ആപ്പിൾ സൈഡ് വിനഗർ ആക്കിയതിനു ശേഷം പാലുണ്ണിയുടെ മുകളിൽ ഉരച്ചു കൊടുക്കുകയോ അല്ലെങ്കിൽ രാത്രി കിടന്നുറങ്ങുമ്പോൾ ആപ്പിൾ സൈഡു വിനഗർ.
ആക്കിയ പഞ്ഞി പാലുണ്ണിയുടെ മുകളിൽ വച്ച് ഒരു ടേപ്പ് ഒട്ടിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതും പാലുണ്ണി പൂർണമായും മാറുന്നതിന് സഹായിക്കും. ഇവിടെ പരിചയപ്പെട്ട നാച്ചുറൽ റെമഡീസ് ഒന്നും തന്നെ യാതൊരുവിധ സൈഡ് എഫക്ടുകളും ഉണ്ടാകാത്തത് ആണ്. അതിനാൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരുപോലെ ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.